ക്ലട്ടണ്‍സ് മിഡില്‍ ഈസ്റ്റിനെ സവില്‍സ് ഏറ്റെടുത്തു

ക്ലട്ടണ്‍സ് മിഡില്‍ ഈസ്റ്റിനെ സവില്‍സ് ഏറ്റെടുത്തു

ഇതുവരെ അസോസിയേറ്റ്‌സിലൂടെയായിരുന്നു ആഗോള ഭീമനായ സവില്‍സ് ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇനി അങ്കം നേരിട്ടാണ്

ദുബായ്: അന്താരാഷ്ട്ര റിയല്‍ എസ്റ്റേറ്റ് അഡൈ്വസറായ സവില്‍സ് ക്ലട്ടന്‍സ് മിഡില്‍ ഈസ്റ്റിനെ ഏറ്റെടുത്തു. ഗള്‍ഫ് മേഖലയില്‍ ഏറെ സ്വാധീനമുള്ള റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയാണ് ക്ലട്ടന്‍സ് മിഡില്‍ ഈസ്റ്റ്. ഇതോടു കൂടി സവില്‍സ് ഗള്‍ഫ് മേഖലയിലേക്ക് തന്ത്രപ്രധാനമായ ചുവടുവെപ്പ് നടത്തുക കൂടിയാണ് ചെയ്യുന്നത്.

ഇതുവരെ അസോസിയേറ്റ്‌സിലൂടെയായിരുന്നു ആഗോള ഭീമനായ സവില്‍സ് ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. പുതിയ ഏറ്റെടുക്കലോടെ കമ്പനിക്ക് നേരിട്ട് തന്നെ ഗള്‍ഫ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ പ്രവര്‍ത്തിക്കാം.

ക്ലട്ടന്‍സിന്റെ പൂര്‍ണ ഉടമസ്ഥാവകാശം സവില്‍സിനായിരിക്കും. ക്ലട്ടന്‍സ് മിഡില്‍ ഈസ്റ്റിന്റെ പേരും ഈ വര്‍ഷം അവസാനത്തോടെ സവില്‍സ് എന്നാക്കി റീബ്രാന്‍ഡ് ചെയ്യും. അതേസമയം ക്ലട്ടന്‍സിലെ നിലവിലെ ജീവനക്കാരെയും നേതൃസ്ഥാനത്തിരിക്കുന്നവരെയും നിലനിര്‍ത്തുമെന്നാണ് സൂചന

മേയ് 31നാണ് ഇടപാട് പൂര്‍ത്തിയായത്. ക്ലട്ടന്‍സിന്റെ പൂര്‍ണ ഉടമസ്ഥാവകാശം സവില്‍സിനായിരിക്കും. ക്ലട്ടന്‍സ് മിഡില്‍ ഈസ്റ്റിന്റെ പേരും ഈ വര്‍ഷം അവസാനത്തോടെ സവില്‍സ് എന്നാക്കി റീബ്രാന്‍ഡ് ചെയ്യും. അതേസമയം ക്ലട്ടന്‍സിലെ നിലവിലെ ജീവനക്കാരെയും നേതൃസ്ഥാനത്തിരിക്കുന്നവരെയും നിലനിര്‍ത്തുമെന്നാണ് സൂചന.

ഗള്‍ഫ് മേഖല ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെക്കാലമായി തന്ത്രപ്രധാനമായതാണ്. ക്ലട്ടന്‍സിന്റെ ഏറ്റെടുക്കലോടെ ഞങ്ങളുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ആദ്യ ബിസിനസ് മേഖലയില്‍ വരുകയാണ്. നേരത്തെ അസോസിയേറ്റ്‌സ് മുഖാന്തരമായിരുന്നു ഈ വിപണിയിലെ പ്രവര്‍ത്തനം-സവില്‍സ് ഡെപ്യൂട്ടി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവായ മാര്‍ക്ക് റിഡ്‌ലി പറഞ്ഞു.

ആഗോള സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളവും വളരെ പ്രധാനമാണ് ഗള്‍ഫ് മേഖല. ഇവിടെ സ്ഥരിതയാര്‍ന്ന സാമ്പത്തിക വികസനം സംഭവിക്കുന്നുമുണ്ട്. ജനസംഖ്യയില്‍ നല്ലൊരു ശതമാനവും യുവാക്കളാണ്. നിക്ഷേപവും കൂടുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് മേഖലയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വലിയ സാധ്യതകളാണ് സവില്‍സ് കാണുന്നത്. മാത്രമല്ല എക്‌സ്‌പോ 2020പോലുള്ള വന്‍കിട പ്രൊജക്റ്റുകളോട് അനുബന്ധിച്ച് വിവിധ മേഖലകളിലായി കുതിപ്പും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

ക്ലട്ടന്‍സിന് നിലവില്‍ യുഎഇയിലും ബഹ്‌റൈനിലും ഒമാനിലും സൗദി അറേബ്യയിലും ഓഫീസുകളുണ്ട്. സാമ്പത്തിക രംഗത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ മന്ദത അനുഭവപ്പെട്ടെങ്കിലും ക്ലട്ടന്‍സ് മിഡില്‍ ഈസ്റ്റ് ശക്തി പ്രാപിക്കുകയാണുണ്ടായത്. സവില്‍സ് ഞങ്ങളെ ഏറ്റെടുത്തത് ഞങ്ങളുടെ മികച്ച പ്രകടനത്തിനുള്ള സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ്. നിലവിലെ ഞങ്ങളുടെ വിപണി സാന്നിധ്യം അത്രയ്ക്ക് ശക്തമാണ്-ക്ലട്ടന്‍സ് മിഡില്‍ ഈസ്റ്റ് ചീഫ് എക്‌സിക്യൂട്ടിവ് സ്റ്റീവന്‍ മോര്‍ഗന്‍ പറഞ്ഞു.

ക്ലട്ടന്‍സ് മിഡില്‍ ഈസ്റ്റിന്റെ ഉപഭോക്താക്കള്‍ക്കെല്ലാം അസാമാന്യമായ അവസരമാണ് ഈ ഏറ്റെടുക്കല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സവില്‍സ് കാലെടുത്ത് വെക്കുമ്പോള്‍ തന്നെ വിപണി നേതാവാകാന്‍ ഈ ഏറ്റെടുക്കല്‍ കമ്പനിയെ പ്രാപ്തമാക്കുന്നുവെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: clutton