Archive
22-ാമത് ഖുറാന് അവാര്‍ഡ് അമേരിക്കകാരന്
ദുബായ്: 22-ാമത് ദുബായ് ഇന്റര്‍നാഷണല്‍ ഖുറാന് ആവാര്‍ഡ് അമേരിക്കക്കാരന് കരസ്ഥമാക്കി. 103 പേരെ പിന്തള്ളി മത്സരത്തില്‍ അഹമ്മദ് ബുര്ഹാനാണ് അവാര്‍ഡ് കരസ്ഥമാക്കിയത്. 25,00,00 ദിര്‍ഹമാണ് അവാര്‍ഡ് തുക. ദുബായ് കള്‍ച്ചറല്‍ ആന്റ് സയന്റിഫിക് അസോസിയേഷന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം
കുട്ടികള്‍ ഓണ്‍ലൈന്‍ ചൂതാട്ട കെണിയില്‍പ്പെടുന്നു
ലണ്ടന്‍: യുകെയില്‍ ഒരു പതിമൂന്നുകാരന് പിതാവിന്റെ ബിസിനസ് ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്ക്കായി ചെലവഴിച്ചത് 80000 പൗണ്ട്. വാര്‍ത്ത അറിഞ്ഞ പിതാവ് ഞെട്ടി. പരസ്യ ചിത്രങ്ങളിലൂടെയാണ് ഈ കുട്ടി ഇത്തരം പ്രവര്‍ത്തികള്‍ക്ക് അടിമയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ പിതാവിന്റെ പേരിനൊപ്പം ഒരു
പരിസ്ഥിതി സംരക്ഷണം; 150 ദശലക്ഷം ഡോളറിന്റെ ഫണ്ടുമായി വിജയ് ശേഖര്‍ ശര്‍മ
ന്യൂഡെല്‍ഹി: പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ പ്രമുഖ വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകനായ ശൈലേഷ് വിക്രം സിംഗുമായി സഹകരിച്ച് 150 ദശലക്ഷം ഡോളറിന്റെ ഫണ്ട് ആരംഭിക്കുന്നു. മാസീവ് ഫണ്ട് എന്ന പേരില്‍ ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിക്കുന്ന പരിസ്ഥിതി സംരക്ഷണ ഫണ്ട് ഐക്യരാഷ്ട്രസഭയുടെ
എറണാകുളം സൗത്ത് റെയ്ല്‍വേ സ്റ്റേഷനില്‍ പരിസ്ഥിതി സൗഹൃദ ബഗ്ഗികള്‍ ഓട്ടം തുടങ്ങി
കൊച്ചി: ലോക പരിസ്ഥിതി ദിനത്തില്‍ ദക്ഷിണ റെയ്ല്‍വേ എറണാകുളം സൗത്ത് ജംഗ്ഷന് റെയ്ല്‍വേ സ്റ്റേഷനില്‍ മെയ്നി മെറ്റീരിയല്‍ മൂവ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് ബഗ്ഗി വാഹനങ്ങള്‍ പ്ലാറ്റ്ഫോം സര്‍വീസിനായി പുറത്തിറക്കി. നാലു പതിറ്റാണ്ടായി ഹരിത പരിസ്ഥിതിക്കായി മെയ്നി
ഗ്രീന്‍ ക്വീന്‍ കോഴിക്കോട്: മൈ ജിയും പങ്കാളികള്‍
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് കുടുംബശ്രീ, എന്‍ എസ് എസ്, സേവ് ജിസം ഫൗണ്ടേഷന് എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഗ്രീന്‍ ക്വീന്‍ കോഴിക്കോട് പദ്ധതിയില്‍ മൈ ജി മൈ ജനറേഷന് ഡിജിറ്റല്‍ ഹബ് പങ്കാളിയാകുന്നതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ മൈജിയുടെ
വാഹന വായ്പ; സൗത്ത് ഇന്ത്യന്‍ ബാങ്കും മഹീന്ദ്രയും ധാരണയില്‍
മുംബൈ: മഹീന്ദ്ര വാഹനങ്ങള്‍ക്കായി വായ്പ ലഭ്യമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണാ പത്രത്തില്‍ ഏര്‍പ്പെട്ടു. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും ഈ സൗകര്യം ഉപയോക്താക്കള്‍ക്ക് ലഭ്യമായിരിക്കും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില്‍പ്പന വിഭാഗം വൈസ് പ്രസിഡന്റ് അമിത് സാഗറും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ
സാന്നിധ്യം ശക്തമാക്കാനൊരുങ്ങി കാര്‍ണിവല്‍ സിനിമാസ്
കൊച്ചി : കാര്‍ണിവല്‍ സിനിമാസ് സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ 35 പുതിയ സ്ക്രീനുകള്‍ പൂനെ ഇ-സ്ക്വയര്‍ സിനിമാ ശൃംഖലയില്‍ നിന്നും കാര്‍ണിവല്‍ ഏറ്റെടുത്തു. നിലവില്‍ മഹാരാഷ്ട്രയില്‍ 47 കേന്ദ്രങ്ങളിലായി 143 സ്ക്രീനുകള്‍ കാര്‍ണിവല്‍ സിനിമാസിനുണ്ട്. പൂനെയിലെ സ്പൈന്‍ മാളില്‍
താല്‍വാക്കേഴ്സ് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി സഹകരിക്കുന്നു
കൊച്ചി: തങ്ങളുടെ അംഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫിറ്റ്നസ് പദ്ധതിയോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി നല്കാന് രാജ്യത്തെ ഫിറ്റ്നസ് വ്യവസായ മേഖലയിലെ മുന്‍നിര സ്ഥാപനമായ താല്‍വാക്കേഴ്സ് ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ എഫ്ഐടി ഫിറ്റ്നെസ് ഇന്‍ഷ്വേര്‍ഡ് ടോട്ടലി
വൈദ്യുതി മേഖലയില്‍ അറ്റ കയറ്റുമതിക്കാരായി ഇന്ത്യ മാറി: ആര് കെ സിംഗ്
ന്യൂഡെല്‍ഹി: കഴിഞ്ഞ നാല് വര്‍ഷക്കാലത്തില്‍ ഇന്ത്യ ആദ്യമായി വൈദ്യുതി മേഖലയില്‍ അറ്റ കയറ്റുമതിക്കാരായി മാറിയെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി ആര് കെ സിംഗ് പറഞ്ഞു. നിശ്ചിത സമയത്തിന് മൂന്ന് മാസം മുമ്പായി ഈ വര്‍ഷം ഡിസംബറോടെ സാര്‍വത്രിക ഗാര്‍ഹിക വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലെത്തി
യുപിയിലെ മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി ഉപേക്ഷിക്കുമെന്ന് പതഞ്ജലി
ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശിലെ യമുനാ എക്സ്പ്രസ് വേയുടെ സമീപത്ത് ആരംഭിക്കാനിരുന്ന മെഗാ ഭക്ഷ്യ സംസ്കരണ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പതഞ്ജലി അറിയിച്ചു. 6,000 കോടി രൂപയുടെ പദ്ധതിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്ലിയറന്‍സ് നല്‍കാത്തതിനെ തുടര്‍ന്നാണ് പതഞ്ജലിയുടെ പിന്മാറ്റം. അതേസമയം അന്തിമ അനുമതിക്ക് ആവശ്യമായിട്ടുള്ള
എംഎസ്എംഇകള്‍ക്ക് വേണ്ടിയുള്ള വായ്പാ ഗ്യാരന്റി 8,000 കോടി രൂപയാക്കി
ന്യൂഡെല്‍ഹി: സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന വായ്പാ ഗ്യാരന്റി പദ്ധതിയില്‍ പൂര്‍ണമായ അഴിച്ചുപണികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. എംഎസ്എംഇകള്‍ക്കായുള്ള വായ്പാ ഗ്യാരന്റി ഫണ്ട് 8,000 കോടി രൂപയാക്കി വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്തരം യൂണിറ്റുകള്‍ക്കുള്ള വായ്പാ
താരിഫ് അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയും ചൈനയും പരാജയപ്പെട്ടു
ന്യൂഡെല്‍ഹി: ന്യൂഡെല്‍ഹിയില്‍ നടന്ന രണ്ട് ദിവസത്തെ ചര്‍ച്ചയില്‍ ഇന്ത്യക്കും ചൈനയ്ക്കുമിടയിലെ വ്യാപാര തര്‍ക്കങ്ങള്‍ക്ക് പരിഹാരമായില്ല. സമഗ്ര സാമ്പത്തിക സഹകരണ സ്വതന്ത്ര വ്യാപാര കരാറിനു (ആസിഇപി-റീജണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് ഫ്രീ ട്രേഡ് എഗ്രിമെന്റ്) കീഴില്‍ താരിഫ് ഉദാരവല്‍ക്കരണം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍