തീരത്തടിഞ്ഞ തിമിംഗലത്തിനുള്ളിൽനിന്നും കണ്ടെത്തിയത് 80 പ്ലാസ്റ്റിക് ബാഗുകള്‍

തീരത്തടിഞ്ഞ തിമിംഗലത്തിനുള്ളിൽനിന്നും കണ്ടെത്തിയത് 80 പ്ലാസ്റ്റിക് ബാഗുകള്‍

ബാങ്കോങ്: ഈ മാസം എട്ടാം തീയതി ലോക സമുദ്രദിനം ആചരിക്കാനിരിക്കവേ, 80 പ്ലാസ്റ്റിക്ക് ബാഗുകള്‍ (ഏകദേശം എട്ട് കിലോ) വിഴുങ്ങിയ തിമിംഗലം ചത്ത വാര്‍ത്ത ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. തായ്‌ലാന്‍ഡിലെ സോംഗ്ഖല പ്രവിശ്യയിലെ കനാലില്‍(കൈത്തോട്) കഴിഞ്ഞ തിങ്കളാഴ്ചയാണു തിമിംഗലത്തെ അവശനിലയില്‍ കണ്ടെത്തിയത്. വളരെ അപൂര്‍വമായിട്ടാണു തോടുകളില്‍ തിമിംഗലത്തെ കാണുന്നത്. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു തിമിംഗലത്തെ പരിസ്ഥിതി സംരക്ഷകര്‍ ചേര്‍ന്ന് രക്ഷപ്പെടുത്താനായി തീരത്തേയ്ക്ക് കൊണ്ടുവന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ അഞ്ച് ബാഗുകള്‍ തിമിംഗലും ഛര്‍ദ്ദിച്ചു. വെറ്ററിനറി ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്താനും ശ്രമം നടത്തി. പക്ഷേ, വെള്ളിയാഴ്ച തിമിംഗലം ചത്തു. ഈ സംഭവത്തിലൂടെ പ്ലാസ്റ്റിക്, സമുദ്രത്തിന് എത്രമാത്രം ഭീഷണിയാണെന്നു തെളിയിക്കുന്നതായി മാറി. ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നത് തായ്‌ലാന്‍ഡിലാണ്. കടലാമ, ഡോള്‍ഫിന്‍, പൈലറ്റ് തിമിംഗലം എന്നിവ ഉള്‍പ്പെടെ ഏകദേശം 300-ാളം സമുദ്രജീവികള്‍ തായ്‌ലാന്‍ഡില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യം അനുഭവിക്കുന്നതായിട്ടാണു പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

 

Comments

comments

Categories: FK News, Life