കാരുണ്യപ്രവര്‍ത്തനം: യുഎഇയിലെ മൂന്ന് ശതകോടീശ്വരന്‍മാര്‍ സമ്പത്തിന്റെ പകുതി സംഭാവന ചെയ്യും

കാരുണ്യപ്രവര്‍ത്തനം: യുഎഇയിലെ മൂന്ന് ശതകോടീശ്വരന്‍മാര്‍ സമ്പത്തിന്റെ പകുതി സംഭാവന ചെയ്യും

ദുബായ്: യുഎഇയിലെ പ്രമുഖ ബിസിനസ്സുകാരായ ഷംസീര്‍ വായലില്‍, ബദര്‍ ജഫര്‍, ബി ആര്‍ ഷെട്ടി എന്നിവര്‍ അവരുടെ സമ്പത്തിന്റെ പകുതി ഭാഗവും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കുന്നു. 2010 ല്‍ മൈക്രോസോഫ്റ്റ് ഉടമ ബില്‍ഗേറ്റ്‌സും, ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും വ്യവസായിയായ വാറന്‍ ബുഫെറ്റും തുടങ്ങിവെച്ച ‘ദ ഗിവിംഗ് പ്ലെഡ്ജ് ‘ എന്ന സംഘടനയില്‍ മൂവരും അംഗങ്ങളായി.

സംഘടന ആരംഭിച്ചതു മുതല്‍ 22 രാജ്യങ്ങളില്‍ നിന്നായി 183 കോടീശ്വരന്മാര്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സമ്പത്തിന്റെ പകുതി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ആശുപത്രികള്‍, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ സജീവമായുള്ള ഷംസീര്‍ വായലിന്റെ ആസ്തി 1.5 ബില്ല്യണ്‍ ഡോളറിനു മുകളിലാണ്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമ എം എ യൂസഫലിയുടെ മരുമകനാണ് ഷംസീര്‍. തന്റെ 30 ാം വയസില്‍ റേഡിയോളജിസ്റ്റ് ജോലി ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക് കടന്നു വന്നതാണ് ഷംസീര്‍. ആരോഗ്യ രംഗത്തെക്കുറിച്ചോ ബിസിനസ് സംബന്ധിച്ചോ യാതൊരുവിധ മുന്‍കാല പരിചയവും ഉണ്ടായിരുന്നില്ല, എങ്കിലും ഈ മേഖലയില്‍ വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ആശുപത്രികളും ഫാര്‍മസികളും മാനേജ്‌മെന്റ് സ്ഥാപനങ്ങളും ഇപ്പോള്‍ ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുണ്ട്.

ഇന്ത്യ, ജിസിസി രാജ്യങ്ങള്‍, യൂറോപ്പ് എന്നിവടങ്ങളില്‍ നിന്നായി 13,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. ബിസിനസിലെ നല്ല പ്രവര്‍ത്തികള്‍ നല്ലതു മാത്രമേ നമുക്ക് നല്‍കുയുളളൂ. നല്ല അവസരങ്ങള്‍ നമ്മെ വിജയത്തില്‍ എത്തിക്കും. ഗേറ്റ്‌സിന് ഷംസീര്‍ നല്‍കിയ കത്തില്‍ ഷംസീര്‍ പറയുന്നു.

ബി ആര്‍ ഷെട്ടിയുടെ സമ്പാദ്യം 4.1 ബില്ല്യണിനു മുകളിലാണ്. ഇന്ന് ലോകത്തിലെ ജനസംഖ്യയില്‍ പത്ത് ശതമാനം ജനങ്ങള്‍ക്ക് ലോകത്തിലെ പ്രശ്‌നങ്ങളുടെ തൊണ്ണൂറ് ശതമാനവും പരിഹരിക്കാന്‍ കഴിയുന്നുവെങ്കില്‍ നമ്മള്‍ മെച്ചപ്പെടാന്‍ പോകുകയാണെന്ന് ഷെട്ടി ഗേറ്റ്‌സിനു നല്‍കിയ പ്രതിജ്ഞ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എമിറേറ്റ്‌സിലെ ക്രെസന്റ് എന്റര്‍പ്രൈസസിന്റെ സിഇഒയാണ് ജാഫര്‍. ക്രെസെന്റ് പെട്രോളിയത്തിന്റെ പ്രസിഡന്റുമാണ് അദ്ദേഹം. ഗള്‍ഫ് മേഖലയിലെ ലോജിസ്റ്റിക്‌സ് മേഖലയില്‍ പ്രധാന സംഭാവനകള്‍ ജാഫര്‍ നല്‍കിയിട്ടുണ്ട്.

Comments

comments