മനസ്സ് മലിനമായാല്‍ എങ്ങിനെയാണ് അന്തരീക്ഷം ശുചിയാകുക…

മനസ്സ് മലിനമായാല്‍ എങ്ങിനെയാണ് അന്തരീക്ഷം ശുചിയാകുക…

നമുക്ക് പിരിമുറുക്കാമോ അസന്തുഷ്ടിയോ ഉണ്ടാകുമ്പോള്‍ നമ്മള്‍ പരിസ്ഥിതിയെ മലിനപ്പെടുത്തുകയാണ്

ഇന്ന് ലോക പരിസ്ഥിതി ദിനം. എന്നാല്‍ ചെടികളും മരങ്ങളും പര്‍വ്വതങ്ങളും മാത്രമല്ല നമ്മളും പരിസ്ഥിതിയുടെ ഭാഗമാണ്. നമ്മുടെ ചിന്തകളും വികാരങ്ങളും പരിസ്ഥിതിയെയും ചുറ്റുമുള്ളവരെയും ബാധിക്കുന്നതെങ്ങിനെയെന്ന് ശ്രദ്ധിക്കൂ, അത് ബോധ്യമാകും. പരസ്പരം കരുതല്‍ ഉണ്ടാക്കുന്നതും എല്ലാവരും സന്തോഷിക്കുന്നുവെന്ന് ഉറപ്പിക്കുന്നതും പരിസ്ഥതിയോടുള്ള കരുതലിന്റെ ഒഴിച്ചുകൂടാത്ത ഘടകമാണ്.

നമുക്ക് പിരിമുറുക്കാമോ അസന്തുഷ്ടിയോ ഉണ്ടാകുമ്പോള്‍ നമ്മള്‍ പരിസ്ഥിതിയെ മലിനപ്പെടുത്തുകയാണ്. നിങ്ങള്‍ കോപമുള്ള ആളുകളുടെയടുത്തോ നിഷേധ ചിന്തകള്‍ ഉള്ള ആളുകളുടെ അടുത്തോ പത്തുമിനിട്ട് സമയം ഇരുന്നാല്‍മതി നിങ്ങള്‍ അവിടെനിന്നും തിരിച്ചുപോകുമ്പോള്‍ നിങ്ങളിലും ഉയര്‍ന്നുപൊങ്ങും അല്‍പ്പം നിഷേധചിന്തകള്‍.

നിഷ്‌കളങ്കതയും ലാളിത്യവും സത്യസന്ധതയുമാണ് നമ്മുടെ ശരിയായ സ്വഭാവം. നമ്മള്‍ ആ സ്വഭാവത്തിലേക്ക് തിരിച്ചുപോകണം. അപ്പോള്‍ നമ്മള്‍ ശരിക്കും ചുറ്റുപാടുകളോട് കരുതലുള്ളവരാകും

അതേസമയം സന്തോഷമുള്ളവരുടെ അടുത്ത് ഉദാഹരണം: കുട്ടികളുടെ അടുത്ത് കുറച്ചു നേരമിരുന്ന് അവിടെനിന്നും പോകുമ്പോള്‍ അവരുടെ ആനന്ദമായിരിക്കും നിങ്ങള്‍ തിരിച്ച് കൊണ്ടുപോകുക. ശാരീരികമായി മാത്രമല്ല മാനസികമായും വൈകാരികമായും നമ്മള്‍ പരിസ്ഥതിയെ മലിനപ്പെടുത്തുന്നു. കോപം, അത്യാര്‍ത്തി, അസൂയ തുടങ്ങിയ നിഷേധവികാരങ്ങളാണ് ഇന്ന് അന്തരീക്ഷ മലിനീകരണത്തിന്റെ കാരണക്കാര്‍.

നിഷേധാത്മകതകൊണ്ട് മനസ്സ് മലിനമായാല്‍ എങ്ങിനെയാണ് അന്തരീക്ഷം ശുചിയാകുക? ചുറ്റുപാടുകളുമായി അടുത്ത ബന്ധമാണ് സന്തോഷത്തിനുള്ളത്.

നമ്മള്‍ എല്ലാവരും ജനിക്കുമ്പോള്‍ സന്തുഷ്ടരാണ്. ഓരോ കുഞ്ഞും ജനിക്കുമ്പോള്‍ സന്തോഷം
പ്രസരിപ്പിക്കുന്നു. എന്നാല്‍ വളരുന്നതിന്റെ ഭാഗമായി ലഭിക്കുന്ന വിദ്യാഭ്യാസവും ചുറ്റുമുള്ളവരുമായുള്ള ഇടപെടലുകളും കാരണം എവിടെയോ നമ്മുടെ ജന്മനാലുള്ള വിശുദ്ധിയും സ്വച്ഛതയും നഷ്ട്ടപ്പെടുന്നു.

നിഷ്‌കളങ്കതയും ലാളിത്യവും സത്യസന്ധതയുമാണ് നമ്മുടെ ശരിയായ സ്വഭാവം. നമ്മള്‍ ആ സ്വഭാവത്തിലേക്ക് തിരിച്ചുപോകണം. അപ്പോള്‍ നമ്മള്‍ ശരിക്കും ചുറ്റുപാടുകളോട് കരുതലുള്ളവരാകും.

ഈ ലോക പരിസ്ഥിതി ദിനത്തില്‍ താഴെപറയുന്ന ലളിതങ്ങളായ വഴികളിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കൂ.
കുറെക്കൂടി നന്നായി പിരിമുറുക്കത്തെയും നിരാശയെയും കൈകാര്യം ചെയ്യൂ.

നിങ്ങള്‍ക്ക് കോപം വരരുത് എന്നല്ല പറയുന്നത്. കോപം വരുമ്പോഴെല്ലാം അധികനേരം അത് മനസില്‍ തങ്ങിനില്‍ക്കരുത്. അങ്ങിനെയാണെങ്കില്‍ അത് മലിനീകരണമല്ല. എന്നാല്‍ കോപം മനസ്സില്‍ കുറെ നേരം നിലനിന്നാല്‍ അത് മലിനീകരണമാണ്.

‘എനിക്കെന്ത് സംഭവിക്കും’ എന്ന് ചിന്തിക്കുന്നത് നിര്‍ത്തി ‘എനിക്കെങ്ങനെ സഹായിക്കാന്‍ കഴിയും’, ലോകത്തിന് ‘വേണ്ടി എനിക്കെന്ത് ചെയ്യാന്‍ കഴിയും’ എന്ന് ആലോചിക്കൂ

വൈകാരികമായ ചവറുകള്‍ പുറത്തേക്ക് കളയൂ. നിങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് നടക്കുന്ന അവിശ്വാസം, വെറുപ്പ്, പരാതികള്‍ തുടങ്ങിയ വികാരങ്ങളെ നൈപുണ്യത്തോടെ കൈകാര്യം ചെയ്ത് ഉത്സാഹത്തോടെയും സ്വാഭാവികതയോടെയും പുതിയൊരദ്ധ്യായം തുടങ്ങൂ.
ധ്യാനത്തെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കൂ. സ്പന്ദനങ്ങളെ ശുദ്ധീകരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ധ്യാനം. ധ്യാനം നിഷേധ സ്പന്ദനങ്ങളെ ശുഭകരങ്ങളാക്കുന്നു. അത് വെറുപ്പിനെ സ്‌നേഹമായും നിരാശയെ ആത്മവിശ്വാസമായും അജ്ഞതയെ അന്തര്‍ജ്ഞാനമായും മാറ്റുന്നു. ആര്‍ക്കാണ് ഇത് വേണ്ടാത്തത്?

കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി ഏറ്റവും നല്ലത് മാത്രമേ നിങ്ങള്‍ക്ക് സംഭവിക്കൂ എന്ന് വിശ്വസിക്കൂ.
എന്തെങ്കിലും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കൂ. നിങ്ങളുടെ സ്പന്ദനങ്ങള്‍ ശുദ്ധീകരിക്കാനുള്ള മറ്റൊരു വഴി നൃത്തം, സംഗീതം മുതലായ കലകളില്‍ മുഴുകുകയാണ്. വെറുതെയിരുന്ന് കണ്ടാല്‍ പോരാ പങ്കെടുക്കുക തന്നെ വേണം.

സേവനം ചെയ്യൂ. സഹായം ആവശ്യമുള്ളവരെ സഹായിക്കൂ. ‘എനിക്കെന്ത് സംഭവിക്കും’ എന്ന് ചിന്തിക്കുന്നത് നിര്‍ത്തി ‘എനിക്കെങ്ങനെ സഹായിക്കാന്‍ കഴിയും’, ലോകത്തിന് ‘വേണ്ടി എനിക്കെന്ത് ചെയ്യാന്‍ കഴിയും’ എന്ന് ആലോചിക്കൂ. ഇത്തരം തീരുമാനങ്ങള്‍ക്ക് നമ്മുടെ സ്പന്ദനങ്ങള്‍ക്ക് മാറ്റം വരുത്തി നമ്മെ സന്തോഷമുള്ളവരാക്കിമാറ്റാന്‍ കഴിയും. മാലിന്യ മുക്തമായ പരിസ്ഥിതി സൃഷ്ട്ടിക്കാന്‍ നിഷേധാത്മകത ഇല്ലാത്ത മാനസികാവസ്ഥ വളരെ പ്രധാനമാണ്.

Comments

comments