2030 ആകുമ്പോഴേക്കും പ്ലാസ്റ്റികിനെ തുടച്ച് നീക്കാന്‍ അമേരിക്കയുടെ പദ്ധതി

2030 ആകുമ്പോഴേക്കും പ്ലാസ്റ്റികിനെ തുടച്ച് നീക്കാന്‍ അമേരിക്കയുടെ പദ്ധതി

വാഷിംങ്ടണ്‍: പ്ലാസ്റ്റിക് മലിനീകരണം പൂര്‍ണമായും ലോകത്തു നിന്നും ഒഴിവാക്കാനായുള്ള അന്താരാഷ്ട്ര ഉടമ്പടിയുമായി അമേരിക്കന്‍ ഗവണ്‍മെന്റ്. ഇക്കാര്യം മറ്റ് ജി 7 രാജ്യങ്ങളെ അറിയിച്ചു.2030 ആവുന്നതോടെ മാലിന്യങ്ങളുടെ ലിസ്റ്റില്‍ പ്ലാസ്റ്റിക് ഉണ്ടാകില്ലെന്ന് പ്ലാസ്റ്റിക് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ദേശീയ തന്ത്രത്തിന്റെ കണ്‍സള്‍ട്ടേഷന്‍ കാനഡയില്‍ നടക്കുകയാണെന്ന് കെമിസ്ട്രി ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഓഫ് കാനഡയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഇസബല്ല ഡെസ് ചെന്‍സ് പറഞ്ഞു. കനേഡിയന്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രി അസോസിയേഷനുമായി ചേര്‍ന്ന് കാനഡയില്‍ നിര്‍മ്മിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പുനരുല്‍പ്പാദിക്കാമെന്ന് ഉറപ്പു വരുത്തുന്നതിനായി ഒരു കെമിക്കല്‍ അസോസിയേഷനെയും സജ്ജമാക്കിയിട്ടുണ്ട്.

ഓരോ വര്‍ഷവും ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ 100 മില്ല്യണ്‍ ഡോളറോളം വരും. ഇത് പുനരുല്‍പ്പാദിപ്പിക്കന്‍ കഴിയുകയാണെങ്കില്‍ വലിയൊരു മാറ്റം തന്നെ ഈ രംഗത്ത് ഉണ്ടാക്കാന്‍ നമുക്ക് സാധിക്കും. ഇതിന്റെ ഭാഗമായി പെപ്‌സി, മക് ഡൊണാള്‍ഡ് തുടങ്ങിയ സ്വകാര്യ കമ്പനികള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ പ്ലാസ്റ്റിക്കുകളെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ജി 7 പ്ലാസ്റ്റിക് ചാര്‍ട്ടറിന്റെ മുന്നോടിയായി കാനഡയിലും നിരോധനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍ വളരെ പെട്ടന്ന് അത് നടപ്പില്‍ വരുത്താനും സാധ്യമല്ല. പ്ലാസ്റ്റിക്കിന്റെ പുനര്‍നിര്‍മാണം അത്ര എളുപ്പമുളള ഒന്നല്ല എന്നതാണ് കാരണം.

 

Comments

comments

Categories: FK News, World
Tags: America, Plastics