മ്യൂച്വല്‍ഫണ്ടുകളിലെ നിക്ഷേപ നിരക്ക് കുറച്ചു

മ്യൂച്വല്‍ഫണ്ടുകളിലെ നിക്ഷേപ നിരക്ക് കുറച്ചു

 

ന്യൂഡെല്‍ഹി: മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് ഈടാക്കുന്ന അധികനിരക്ക് 5 ബേസിസ് പോയിന്റായി കുറയ്ക്കാന്‍ ഓഹരി വിപണി നിയന്ത്രണ ബോര്‍ഡ് (സബി) നിര്‍ദേശം. നിലവില്‍ 20 ബേസിസ് പോയിന്റാണ് ഈടാക്കുന്ന നിരക്ക്. ഇനിമുതല്‍ അഞ്ച് ബേസിസ് പോയിന്റ് ഈടാക്കാന്‍ ഫണ്ട് ഹൗസുകളോട് നിര്‍ദേശിച്ചു. മെയ് 29 ന് സെബി ഇത് സംബന്ധിച്ച വിഞ്ജാപനം പുറത്തിറക്കിയിരുന്നു. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായാണ് അധിക ചാര്‍ജ് കുറച്ചത്.

അധിക നിരക്ക് കുറച്ചത് നിക്ഷേപകര്‍ക്ക് ആശ്വാസമാകും. എന്നാല്‍ ലവിതരണ കമ്മീഷനെ ഇത് ബാധിക്കുകയും ചെയ്യും.

2012ലാണ് സെബി 20 ബേസിസ് പോയിന്റ് അധിക നിരക്ക് ഈടാക്കാന്‍ ഫണ്ട് ഹൗസുകള്‍ക്ക് അനുമതി നല്‍കിയത്. എക്‌സിറ്റ് ലോഡുകള്‍ക്ക് പകരമാണ് ബേസിസ് പോയിന്റ് ഈടാക്കിയിരുന്നത്. നിലവില്‍ 42 മ്യൂച്വല്‍ഫണ്ട് ഹൗസുകളില്‍ 23 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്.

മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളുടെ നിരക്കിനെ കുറിച്ചും മറ്റ് വിവരങ്ങള്‍ക്കും മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്‍ഡസട്രി അസോസിയേഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

 

 

 

Comments

comments

Tags: mutual funds