എസ്ബിഐയ്ക്ക് ശേഷം മെഗാ ബാങ്ക്; നാല് പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ചേക്കും

എസ്ബിഐയ്ക്ക് ശേഷം മെഗാ ബാങ്ക്; നാല് പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ നാല് ബാങ്കുകളെ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നിവയെയാണ് ലയിപ്പിക്കുക. നാല് ബാങ്കുകളുടെയും ലയനം നടന്നാല്‍ എസ്ബിഐയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി ഇത് മാറും.

പൊതുമേഖലാ ബാങ്കുകള്‍ ഈ സാമ്പത്തിക വര്‍ഷം നഷ്ടത്തിലായിരുന്നു. മാര്‍ച്ച് 31 ല്‍ 2017-18 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 21,646.38 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം. ലയനം നടന്നാല്‍ ബാങ്കിന്റെ ആസ്തി 16.58 ലക്ഷം രൂപയാകും. ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ലയനം. ആസ്തികള്‍ വില്‍ക്കാനും നഷ്ടത്തിലായ ശാഖകള്‍ അടച്ചുപൂട്ടാനും ലയനത്തോടൊപ്പം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

എസ്ബിഐയുടെ ലയനം നടന്നത് 2017 ഏപ്രിലിലാണ്. എസ്ബിടി ഉള്‍പ്പടെയുള്ള അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയുമാണ് എസ്ബിഐയില്‍ ലയിപ്പിച്ചത്. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ലയനമായിരുന്നു എസ്ബിഐയുടേത

Comments

comments