രാജ്യത്തെ 82 മെഡിക്കല്‍ കോളേജുകളിലേക്കുള്ള എംബിബിഎസ് പ്രവേശനം റദ്ദാക്കി

രാജ്യത്തെ 82 മെഡിക്കല്‍ കോളേജുകളിലേക്കുള്ള എംബിബിഎസ് പ്രവേശനം റദ്ദാക്കി

 

രാജ്യത്തെ 82 മെഡിക്കല്‍ കോളേജുകളിലേക്കുള്ള എംബിബിഎസ് പ്രവേശനം റദ്ദാക്കി

ന്യൂഡെല്‍ഹി: 2018-19 അക്കാദമിക് വര്‍ഷത്തില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് രാജ്യത്തെ 82 മെഡിക്കല്‍ കൊളേജുകളെ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്കി. കേരളത്തില്‍ 12 കോളേജുകള്‍ക്ക് വിലക്ക് ബാധകമാകും. നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

ഇത്രയും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാല്‍ പ്രവേശനത്തിന് അനുമതി നല്‍കേണ്ടെന്നും കാണിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ) ആരോഗ്യ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇത് അംഗീകരിച്ച മന്ത്രാലയം പ്രവേശനം വിലക്കി ഉത്തരവിടുകയായിരുന്നു.

68 പുതിയ മെഡിക്കല്‍കോളേജുകള്‍ തുടങ്ങാനുള്ള അനുമതിയും കേന്ദ്രമന്ത്രി ജെ.പി നഡ്ഡ റദ്ദാക്കി. കേരളത്തില്‍ ആദ്യ ബാച്ചിലേക്ക് പ്രവേശനം നേടാന്‍ അനുമതി തേടിയ മൂന്നെണ്ണത്തിനും നിലവിലുള്ള ഒമ്പത് കോളേജുകള്‍ക്കും നിര്‍ദേശം തിരിച്ചടിയായി. അധിക സീറ്റുകളിലേക്ക് അതിനാല്‍ പ്രവേശനം നടത്താന്‍ കഴിയില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ 1,600 ഓളം മെഡിക്കല്‍ സീറ്റുകളില്‍ ഈ അധ്യയന വര്‍ഷം പ്രവേശനം നടത്താനാകില്ല. ഗവ. മെഡിക്കല്‍ കോളേജ്(100സീറ്റ്), കെഎംസിറ്റി മെഡിക്കല്‍ കോളേജ്(150), എസ്.ആര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍(100), പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട്(150), കേരള മെഡിക്കല്‍ കോളേജ്(150), മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്(100), അല്‍-എസ്ഹര്‍ മെഡിക്കല്‍ കോളേജ് തൊടുപുഴ(150), ഡോ, സോമര്‍വെല്‍ മെമ്മോറിയല്‍ സിഎസ്‌ഐ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം(100-150), ആദ്യ ബാച്ചിലേക്ക് പ്രവേശനം നടത്താനിരിക്കുന്ന ഡി.എം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നീ കോളേജുകള്‍ക്ക് നിര്‍ദേശം തിരിച്ചടിയാകും.

സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെയാണ് ഒന്‍പത് മെഡിക്കല്‍ കോളേജുകളും പ്രവേശനം നടത്തുന്നതെന്ന് കൗണ്‍സില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രവേശനം നിഷേധിച്ചത്.

രാജ്യത്ത് നിലവില്‍ 82 മെഡിക്കല്‍ കോളേജുകളിലും പുതുതായി ആരംഭിച്ച 68 കോളേജുകളിലുമായി 19,430 മെഡിക്കല്‍ സീറ്റുകളാണ് ഉണ്ടായിരുന്നത്. 68 കോളേജുകളില്‍ 31 എണ്ണവും സര്‍ക്കാരിന്റെതാണ്.

നാല് സര്‍ക്കാര്‍ കോളേജുകളിലെ സീറ്റ് വര്‍ധന നിരോധിച്ചിട്ടുണ്ട്. അഞ്ച് സ്വകാര്യ കോളേജുകള്‍ക്കാണ് സീറ്റ് വര്‍ധനയില്ലെന്ന് മന്ത്രാലയം നിര്‍ദേശിച്ചത്.

 

Comments

comments

Categories: Education, FK News, Slider