ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ ഉത്പാദനം 2022 ഓടുകൂടി 225 ജിഗാവാട്ട് ആക്കും

ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ ഉത്പാദനം 2022 ഓടുകൂടി 225 ജിഗാവാട്ട് ആക്കും

 

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ മേഖല വളര്‍ച്ചയുടെ പാതയിലാണെന്ന് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ സിംഗ്. 2022 മാര്‍ച്ച് മാസത്തോടുകൂടി പുനരുപയോഗ ഊര്‍ജ ഉത്പാദന ശേഷി 225 ജിഗാവാട്ട് അധികമായി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ 175 ജിഗാവാട്ടാണ് ഊര്‍ജ പദ്ധതികളുടെ ലക്ഷ്യം. ഇപ്പോഴുള്ള 175 ജിഗാവാട്ട് എന്ന ടാര്‍ഗറ്റ് 2022 ആകുമ്പോഴേക്കും 225 ജിഗാവാട്ട് എന്ന ടാര്‍ഗറ്റിലേക്ക് എത്തിക്കുമെന്ന് എംഎന്‍ ആര്‍ഇ സെക്രട്ടറി അനന്ത് കുമാര്‍ പറഞ്ഞു.

കാറ്റാടിയില്‍ നിന്നും ഊര്‍ജം ഉത്പാദിക്കുന്ന പദ്ധതിയിലും സോളാര്‍ പദ്ധതിയിലും നൂതനആശയങ്ങള്‍ കേന്ദ്രീകരിച്ച് ഊര്‍ജ ഉത്പാദനം നടത്താനാണ് ലക്ഷ്യമിടുന്നത്. ഓഫ്‌ഷോര്‍ വിന്‍ഡ്, ഫ്‌ളോട്ടിംഗ് സോളാര്‍(ജലത്തില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കല്‍) തുടങ്ങിയ പുതിയ പദ്ധതികള്‍ കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ആശയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

 

Comments

comments