ജിഎസ്ടിയിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കേന്ദ്രീകൃത അതോറിറ്റി രൂപീകരിക്കുന്നു

ജിഎസ്ടിയിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കേന്ദ്രീകൃത അതോറിറ്റി രൂപീകരിക്കുന്നു

ന്യൂഡെല്‍ഹി: ചരക്ക്‌സേവന നികുതി(ജിഎസ്ടി)യിലുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കാനും മുന്‍കൂര്‍ തീര്‍പ്പിനുമായി രൂപീകരിച്ച അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ്‌സ്(എഎആര്‍) കേന്ദ്രീകൃതമാക്കാന്‍ തീരുമാനം. സെന്‍ട്രലൈസ്ഡ് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ്‌സ്(ആര്‍) എന്ന പേരിലായിരിക്കും അതോറിറ്റി. നിലവില്‍ സംസ്ഥാനങ്ങളിലുള്ള അതോറിറ്റികളെല്ലാം ഇതിന്റെ കീഴില്‍ വരും.

ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം വിവിധ മേഖലകളില്‍ നികുതി സംബന്ധിച്ച് പല ആശയക്കുഴപ്പങ്ങളാണ് ഉണ്ടായത്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും സൗരോര്‍ജ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അതോറിറ്റി കേന്ദ്രീകൃതമാക്കാനുള്ള കാരണം.

കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥ സംഘത്തെയായിരിക്കും അതോറിറ്റിയിലേക്ക് തെരഞ്ഞെടുക്കുക. ഇവര്‍ ജിഎസ്ടി സംബന്ധമായ എല്ലാ വിവരങ്ങളും നല്‍കുന്നു. നികുതി സംബന്ധിച്ച് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായാല്‍ അത് പരിഹരിക്കാനും എഎആര്‍ തയ്യറാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Comments

comments

Tags: GST, India