‘എയര്‍ടെല്‍ ഹോം’: എല്ലാ സേവനങ്ങള്‍ക്കും ഒരൊറ്റ ബില്‍

‘എയര്‍ടെല്‍ ഹോം’: എല്ലാ സേവനങ്ങള്‍ക്കും ഒരൊറ്റ ബില്‍

ടെലികോം രംഗത്തെ ഭീമനായ ഭാര്‍തി എയര്‍ടെല്‍ തങ്ങളുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. എയര്‍ടെല്‍ ഹോം എന്ന പേരിലുള്ള പദ്ധതി എയര്‍ടെല്ലിന്റെ എല്ലാ സേവനങ്ങള്‍ക്കും ഒരു ബില്‍ എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിലെ ടെലികോം രംഗത്തെ പുതിയ കാല്‍വെയ്പ്പായാണ് എയര്‍ടെല്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഡിജിറ്റല്‍ ഇന്നൊവേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് എയര്‍ടെല്‍ തങ്ങളുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ഭാര്‍തി എയര്‍ടെല്ലിന്റെ എയര്‍ടെല്‍ ഹോം ലക്ഷ്യമിടുന്നുണ്ട്. ഹോം ബ്രോഡ്ബാന്‍ഡ്, പോസ്റ്റ്‌പെയ്ഡ് ഡിജിറ്റല്‍ ടിവി, മൊബൈല്‍ സേവനങ്ങള്‍ എന്നിവയെല്ലാം ഒറ്റ കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടിയാണ് തങ്ങള്‍ എയര്‍ടെല്‍ ഹോം ആരംഭിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മൈ എയര്‍ടെല്‍ ആപ്പിലൂടെ ബില്ലുകള്‍ അടയ്ക്കാവുന്നതാണ്.

എയര്‍ടെല്‍ ഹോം ഉപഭോക്താക്കള്‍ക്ക് പ്രീമിയം കസ്റ്റമര്‍ സപ്പോര്‍ട്ടും കമ്പനി നല്‍കും. കണക്ഷനുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പത്ത് ശതമാനം ഡിസ്‌കൗണ്ടും എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

മൈ എയര്‍ടെല്‍ ആപ്പില്‍ എയര്‍ടെല്‍ ഹോം ക്ലിക്ക് ചെയ്യുക. പ്രഥമ അക്കൗണ്ട് എന്ന നിലയ്ക്ക് എയര്‍ടെല്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ചേര്‍ക്കുക. തുടര്‍ന്ന് എയര്‍ടെല്ലിന്റെ മറ്റ് സേവനങ്ങളും എയര്‍ടെല്‍ ഹോമിലേക്ക് ചേര്‍ക്കുക. ഒരൊറ്റ ബില്‍ പെയ്‌മെന്റിന് സമ്മതം നല്‍കി കഴിഞ്ഞാല്‍ എയര്‍ടെല്‍ ഹോമിലൂടെ എല്ലാ സേവനങ്ങള്‍ക്കും ബില്‍ അടയ്ക്കാവുന്നതാണ്.

 

Comments

comments

Categories: FK News, Slider, Tech
Tags: Airtel Home