യുഎസ് ഉപരോധം: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി റിലയന്‍സ് നിര്‍ത്തുന്നു

യുഎസ് ഉപരോധം: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി റിലയന്‍സ് നിര്‍ത്തുന്നു

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയുടെ ഉടമകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍നൊരുങ്ങുന്നു. ഇറാന് മേല്‍ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം നിലവില്‍ വന്ന സാഹചര്യത്തിലാണ് അവിടെ നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കാന്‍ കമ്പനി നിര്‍ബന്ധിതമായിരിക്കുന്നത്. ഒക്‌റ്റോബര്‍, നവംബര്‍ മാസത്തോടെ തീരുമാനം പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം ടെഹ്‌റാനിലെ നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയെ റിലയന്‍സ് ഇക്കാര്യം അറിയിച്ചു. ഇറാനുമായി 2015 ല്‍ ധാരണയായിരുന്ന ആണവകരാറില്‍ നിന്ന് കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറുകയും വീണ്ടും ഉപരോധം ഏര്‍പ്പെടുത്താന്‍ ഉത്തരവിടുകയും ചെയ്യുകയായിരുന്നു. അമേരിക്കയുടെ ഉപരോധത്തെ അംഗീകരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടങ്കിലും യുഎസില്‍ ബിസിനസ്, സാമ്പത്തിക ബന്ധങ്ങളുള്ള റിലയന്‍സിന് അതിനുള്ള സ്വാതന്ത്ര്യമില്ല.

അമേരിക്ക നടപ്പിലാക്കിയ ഉപരോധങ്ങളില്‍ ചിലത് ഓഗസ്റ്റ് ആറിനാണ് പ്രാബല്യത്തില്‍ വരുന്നത്. ഉപരോധങ്ങള്‍ക്ക് 90 ദിവസത്തെ കാലാവധിയുണ്ട്. പെട്രോളിയം മേഖല പോലുള്ളവയില്‍ ആറ് മാസത്തിന് ശേഷം നവംബര്‍ നാലിനാണ് ഉപരോധങ്ങള്‍ പ്രാബല്യത്തില്‍ വരിക. ആണവകരാര്‍ പ്രാവല്യത്തിലെത്തിക്കാന്‍ ഇറാനും യൂറോപ്യന്‍ രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടാന്‍ ഉടന്‍ തന്നെ റിലയന്‍സ് എണ്ണ ഇറക്കുമതി നിര്‍ത്തേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

 

Comments

comments

Categories: Arabia, Business & Economy

Related Articles