സോഫ്റ്റ്ബാങ്ക് വിഷന്‍ഫണ്ട് സിഇഒ രാജീവ് മിശ്രയ്ക്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം

സോഫ്റ്റ്ബാങ്ക് വിഷന്‍ഫണ്ട് സിഇഒ രാജീവ് മിശ്രയ്ക്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം

ന്യൂഡല്‍ഹി: ടോക്യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ വിഷന്‍ഫണ്ട് സിഇഒ രാജീവ് മിശ്രയ്ക്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം.

2016 ലാണ് സോഫ്റ്റ് ഗ്രൂപ്പിന്റെ 93 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വിഷന്‍ ഫണ്ട് സിഇഒയായി ചുമതലയേല്‍ക്കുന്നത്. സോഫ്റ്റ്ബാങ്ക് സ്ഥാപകനായ മസായോഷി സണ്‍ സ്ഥാനമൊഴിയുമ്പോള്‍ പിന്തുടര്‍ച്ചയില്‍ വരുന്ന മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് മിശ്ര. ജാപ്പനീസ് കമ്പനിയായ സോഫ്റ്റ്ബാങ്ക് തൂപീകൃചതമായിട്ട് അറുപത് വര്‍ഷം പൂര്‍ത്തിയായി.

പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി, എംഐടി സോളന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് എന്നിവടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മിശ്രയെ മസായോഷി സണ്‍ വിഷന്‍ ഫണ്ടിന്റെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.

 

Comments

comments