തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കുറഞ്ഞു; കേരളത്തില്‍ പെട്രോളിന് 16 പൈസയും ഡീസലിന് 11 പൈസയും കുറച്ചു

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കുറഞ്ഞു; കേരളത്തില്‍ പെട്രോളിന് 16 പൈസയും ഡീസലിന് 11 പൈസയും കുറച്ചു

തിരുവനന്തപുരം: തുടര്‍ച്ചയായ ആറാം ദിവസം ഇന്ധനവില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 11 പൈസയുമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 80.64 രൂപയും 72.61 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് 80.17 രൂപ പെട്രോളിനും ഡീസലിന് 73.14 രൂപയാണ് വില.

അതേസമയം, ഇന്ന് ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് വില 77 രൂപയ്ക്ക് താഴെയായി. പെട്രോളിന് 15 പൈസയും ഡീസലിന് 14 പൈസയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കുറച്ചു.

ഡെല്‍ഹിയില്‍ 77.96 രൂപയും മുംബൈയില്‍ 85.77 രൂപയുമാണ് പെട്രോളിന് വില. ആറ് ദിവസത്തിനുള്ളില്‍ 47 പൈസയാണ് ഡെല്‍ഹിയിലും മുംബൈയിലും പെട്രോളിന് കുറഞ്ഞത്. ഡീസലിന് 34 പൈസയും കുറഞ്ഞു.

 

 

 

Comments

comments

Tags: diesel, petrol