ബജറ്റില്‍ വകയിരുത്തിയ പണം കുറവ്; പട്ടാളക്കാര്‍ സ്വയം പണം മുടക്കി യൂണിഫോം വാങ്ങണം

ബജറ്റില്‍ വകയിരുത്തിയ പണം കുറവ്; പട്ടാളക്കാര്‍ സ്വയം പണം മുടക്കി യൂണിഫോം വാങ്ങണം

 

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സൈന്യത്തിലെ പട്ടാളക്കാര്‍ക്ക് യൂണിഫോം വാങ്ങണമെങ്കില്‍ ഇനി സ്വന്തം കയ്യില്‍ നിന്നും പണം മുടക്കണം. ഇന്ത്യന്‍ കരസേനയുടേതാണ് തീരുമാനം. പട്ടാളക്കാര്‍ക്കായി ബജറ്റില്‍ വകയിരുത്തിയ പണം തികയാത്തതിനെ തുടര്‍ന്നാണ് തീരുമാനം.

കരസേനയ്ക്ക്് ആവശ്യമായ യൂണിഫോം തുടങ്ങിയ സാധനങ്ങള്‍ സൈനികര്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി വാങ്ങണമെന്നാണ് സൈനിക വകുപ്പിന്റെ നിര്‍ദേശം. രാജ്യത്തിന്റെ സൈനികാവശ്യങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഓര്‍ഡന്‍സ് ഫാക്ടറിയില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിതരണം കരസേനാ വിഭാഗം വെട്ടിക്കുറച്ചുവെന്നും സൈനികര്‍ സൈനിക വിപണിയില്‍ നിന്നും അവര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങണമെന്നും കരസേനാ വിഭാഗം നിര്‍ദേശിച്ചു.

94 ശതമാനം വരുന്ന സൈനിക ഉല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്ന ഓര്‍ഡന്‍സ് ഫാക്ടറിയില്‍ നിന്നുമാണ് വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ 50 ശതമാനം ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് വിതരണം ചെയ്യുന്നത്. പണമില്ലാത്തതിനാല്‍ യൂണിഫോം, ബൂട്ട്, മറ്റ് വസ്തുക്കള്‍ എന്നിവ സൈനികര്‍ സ്വയം വാങ്ങേണ്ടതുണ്ട്. ബജറ്റില്‍ വകയിരുത്തിയ പണം പകരം യുദ്ധോപകരണങ്ങളും മറ്റ് യുദ്ധസമാഗ്രഗികളും വാങ്ങാനായി ഉപയോഗിക്കും. ഇക്കാരണത്താല്‍ ഷൂസ്, ബെല്‍റ്റ്, യൂണിഫോം മുതലായ ഉല്‍പ്പന്നങ്ങള്‍ പട്ടാളക്കാര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയാതെ വരും.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ സൈന്യത്തിന് അനുവദിച്ച ബജറ്റ് തുക വളരെ കുറവാണെന്നും ഇക്കാരണത്താലാണ് ഓര്‍ഡന്‍സ് ഫാക്ടറിയില്‍ നിന്നും വിതരണം കുറയ്ക്കുന്നതെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു. 5,000 കോടി രൂപ അടിയന്തര യുദ്ധ സന്നാഹത്തിനായി ഉപയോഗിച്ചു. 6,739.83 കോടി രൂപ ഇനിയും ഇതിനായി നല്‍കാനുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

 

 

Comments

comments