കോഴിക്കോട് നിപയ്ക്ക് ഒപ്പം ഭീതി പടര്‍ത്തി മലമ്പനിയും

കോഴിക്കോട് നിപയ്ക്ക് ഒപ്പം ഭീതി പടര്‍ത്തി മലമ്പനിയും

കോഴിക്കോട്: നിപ വൈറസ് ബാധ സംബന്ധിച്ച് ആശങ്കകള്‍ ബാക്കി നില്‍ക്കെ കോഴിക്കോടിനെ ഭീതിയിലാഴ്ത്തി മലമ്പനിയും പടര്‍ന്നുപിടിക്കുന്നു. ബീഹാറില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. നിപ പനിയെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മറ്റ് ജില്ലകളിലേക്ക് പോകാനിരിക്കുന്ന സാഹചര്യത്തിലാണ് മലമ്പനി പടര്‍ന്നത്.

പേരാമ്പ്രയാണ് ഇതിന്റെയും ആരംഭം. പേരാമ്പ്ര കൂത്താളി പഞ്ചായത്തില്‍ താല്‍കാലിക കെട്ടിടത്തിലെ താമസക്കാരനായ ബീഹാര്‍ സ്വദേശി മുഹമ്മദിനാണ് മലമ്പനി പിടിപെട്ടത്. കൂടെ ഉണ്ടായിരുന്ന പതിനഞ്ച് പേരുടെ രക്തം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിപ ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ മലമ്പനി പടര്‍ന്നുപിടിച്ചുവെന്ന വിവരമറിഞ്ഞ് ആശങ്കയിലാണ്.

അതേസമയം, പഞ്ചായത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ്. തൊഴിലിടങ്ങളിലും മറ്റും അന്യസംസ്ഥാന തൊഴിലാളികളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

കനത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് കോഴിക്കോടിന്റെ പല ഭാഗങ്ങളില്‍ നിന്നായി എത്തുന്നത്. ഇതിനു പുറമെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നിപ ഭയന്ന് പലരും മെഡിക്കല്‍ കോളജ് ഒഴിവാക്കി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഡെങ്കിയുടെ ചികിത്സ തേടിയിരിക്കുകയാണ്.

 

 

 

Comments

comments

Categories: FK News, Health, Slider
Tags: Calicut, Nipah