ദൂരപരിധിക്ക് ചാര്‍ജില്ല; സമയത്തിന് ചാര്‍ജ്; യൂബറിനും ഒലയ്ക്കുമെതിരെ കര്‍ണാടക സര്‍ക്കാരിന്റെ നോട്ടീസ്

ദൂരപരിധിക്ക് ചാര്‍ജില്ല; സമയത്തിന് ചാര്‍ജ്; യൂബറിനും ഒലയ്ക്കുമെതിരെ കര്‍ണാടക സര്‍ക്കാരിന്റെ നോട്ടീസ്

ബെംഗലൂരു: ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒലയ്ക്കും യൂബറിനുമെതിരെ കര്‍ണാടക സര്‍ക്കാറിന്റെ നോട്ടീസ്. നിലവിലുള്ള നിയമത്തിന് വിപരീതമായി ദൂരപരിധിക്ക് ചാര്‍ജ് ഈടാക്കാതെ സമയത്തിന് ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയിലാണ് ഒലക്കും യൂബറിനും നോട്ടീസ് അയച്ചിരിക്കുന്നത്.

ജനുവരിയില്‍ പുറത്തിറക്കിയ താരിഫ് അനുസരിച്ച് കിലോമീറ്ററിനാണ് ഉപഭോക്താക്കളില്‍ നിന്നും ചാര്‍ജ് ഈടാക്കേണ്ടത്. സര്‍ക്കാര്‍ അംഗീകാരം നല്‍കിയതുമാണ്. എന്നാല്‍ ഇരു കമ്പനികളും സേവനം നടത്തുന്നത് സമയത്തിനനുസരിച്ചാണെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജി അഗ്രഗേറ്റേഴ്‌സ് റൂള്‍സ്,2016 ന്റെ കീഴില്‍ വരുന്ന റൂള്‍11(എ)യുടെ ലംഘനമാണ് ഒലയും യൂബറും നടത്തിയിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് കണ്ടെത്തി. നോട്ടീസ് അയച്ച് കമ്പനികളുടെ ഭാഗത്ത് നിന്നും വിശദീകരണം ലഭിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുക വരെ ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇരുകമ്പനികളുടെയും ഭാഗത്ത് നിന്ന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കര്‍ശന നടപടയിലേക്ക് കടക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, നോട്ടീസ് കൈപ്പറ്റിയതായി ഒല സര്‍ക്കാരിന് മറുപടി നല്‍കി. കമ്പനിയുടെ പ്രതികരണം ഉടന്‍ അറിയിക്കാമെന്നും ഒല പ്രതിനിധി അധികൃതരെ അറിയിച്ചു. എന്നാല്‍ യൂബര്‍ ഇതുവരെ ഇതിന് മറുപടി നല്‍കിയിട്ടില്ല.

Comments

comments

Categories: Auto, Current Affairs, FK News
Tags: Cab, Ola, Uber