വ്യവസായ സുരക്ഷാ സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് ഹാക്കിംഗ് ഗ്രൂപ്പ്

വ്യവസായ സുരക്ഷാ സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് ഹാക്കിംഗ് ഗ്രൂപ്പ്

ഹാക്കിംഗ് ഗ്രൂപ്പിന്റെ ഇടപെടലുകള്‍  വ്യവസായ സംരംഭങ്ങള്‍ക്ക് ഭീഷണിയാകുന്നു. ഹാക്കിംഗ് കാരണം കഴിഞ്ഞ വര്‍ഷം മിഡില്‍ ഈസ്റ്റിലെ ഒരു വ്യവസായ കമ്പനി തന്നെ അടച്ചു പൂട്ടേണ്ടതായി വന്നു. വ്യവസായ നിയന്ത്രണ സംവിധാനങ്ങളുടെ സുരക്ഷാ ഘടകങ്ങളെ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍, സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഡ്രാഗോസ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പറയുന്നു.

ഇത്തരം ആക്രമണങ്ങള്‍ ആണവ, രാസവസ്തു തുടങ്ങിയ വ്യവസായ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തെയാണ് കൂടുതലായി ബാധിക്കുന്നത്. ഇത് ശാരീരിക ബുദ്ധിമുട്ടുകളില്‍ തുടങ്ങി മരണം വരെ എത്തിക്കുന്ന പ്രവര്‍ത്തിയാണ് സൈബര്‍ ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നത്. ജീവന് ഭീഷണി ആവുന്നതിനോടൊപ്പം പരിസ്ഥിതിയെയും ഇത് വളരെ സാരമായി തന്നെയാണ് ബാധിക്കുന്നത്. XENOTIME എന്നത് ഏറ്റവും അപകടകരമായ ഹാക്കിംഗ് രീതിയാണ്.

അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ വിവിധ സുരക്ഷാ സംവിധാനങ്ങളെ ഇത് ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്. വ്യവസായിക സുരക്ഷ ഉപകരണങ്ങളെ മന:പൂര്‍വ്വമായുള്ള പ്രവര്‍ത്തിയിലൂടെ തകരാറിലാക്കാനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഗ്രൂപ്പാണ് XENOTIME. ഈ ഗ്രൂപ്പ് എവിടെ നിന്ന് ഏത് രാജ്യത്തു നിന്നാണ് പ്രവര്‍ത്തിക്കുന്നത് എന്താണ് ഇവരുടെ പിന്നിലെ ലക്ഷ്യം എന്ന് കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല.

2017 ല്‍ ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഷ്‌നീഡര്‍ ഇലക്ട്രിക് ട്രൈക്കോണക്‌സിന്റെ സുരക്ഷ ഉപകരണങ്ങളുടെ സിസ്റ്റത്തില്‍ XENTOTIME ആക്രമണം നടന്നതായി ഡ്രാഗോസ് ആന്‍ഡ് ഫയര്‍ഐ വ്യക്തമാക്കിയിരുന്നു.

 

Comments

comments

Categories: Business & Economy, Slider