ഫിഫ സീസണില്‍ കേരള വിപണി സോണി പിടിച്ചടക്കും ; സതീഷ് പദ്മനാഭന്‍

ഫിഫ സീസണില്‍ കേരള വിപണി സോണി പിടിച്ചടക്കും ; സതീഷ് പദ്മനാഭന്‍

ഫിഫ സീസണില്‍ മാത്രം 8 കോടി രൂപയുടെ ബ്രാന്‍ഡിംഗ് കാമ്പയിനുകളാണ് സോണി വിഭാവനം ചെയ്തിരിക്കുന്നത്

ഫിഫകപ്പ് ഫുട്‌ബോള്‍ സീസണില്‍ മുന്‍വര്‍ഷത്തേക്കാള്‍ 50 % വളര്‍ച്ചയാണ് സോണി ടെലിവിഷന്‍ വിഭാഗത്തില്‍ കേരളത്തില്‍ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി പ്രീമിയം സെഗ്മെന്റില്‍ ബ്രാവിയ ഒഎല്‍ഇഡി എന്ന പുതിയ മോഡല്‍ സോണി വിപണിയില്‍ എത്തിച്ചു കഴിഞ്ഞു. സോണിയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളില്‍ ഒന്നായ കേരളത്തില്‍ നിന്നും ഇക്കുറി ഫിഫകപ്പ്, ഓണം തുടങ്ങിയ രണ്ടു സീസണുകളിലൂടെ നിലവില്‍ ഉള്ളതിനേക്കാള്‍ 20 % അധിക വിപണി വിഹിതമാണ് സോണി ലക്ഷ്യമിടുന്നത്. കേരളത്തിനായി പ്രത്യേക പ്രാദേശിക കാമ്പയിന്‍ രൂപീകരിച്ചിരിക്കുന്ന സോണിക്ക് ഇന്ത്യയില്‍ 12000 ല്‍ പരം ഡീലര്‍മാരും 250 ല്‍ അധികം എക്‌സ്‌ക്ലൂസീവ് സോണി ഔട്ട് ലെറ്റുകളും 25 ബ്രാഞ്ച് ലൊക്കേഷനുകളും 340 സര്‍വീസ് ഔട്ട് ലെറ്റുകളുമാണ് ഉള്ളത്. ഈ സീസണിലെ സോണി ഇന്ത്യയുടെ കേരളത്തിലെ വിപുലീകരണ പദ്ധതികളെ പറ്റി സോണി ഇന്ത്യ സെയില്‍സ് വിഭാഗം തലവന്‍ സതീഷ് പദ്മനാഭന്‍ ഫ്യൂച്ചര്‍ കേരളയോട് …

ബ്രാവിയ ബ്രാന്‍ഡിന് രാജ്യത്താകമാനം 20% വളര്‍ച്ചയാണ് പദ്ധതിയിടുന്നത്. കേരളത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50% അധിക വളര്‍ച്ചയും ലക്ഷ്യമിടുന്നുണ്ട്.ഫിഫയും ഓണവും ഉള്‍പ്പെടെയുള്ള സീസണ്‍ കഴിയുമ്പോള്‍ കേരളവിപണിയില്‍ നിലവില്‍ ഉള്ളതിന്റെ 70 % അധിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് സോണി ഇന്ത്യ പ്രതീക്ഷിക്കുന്നത്

1 .ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍ ഏറെ കിട മത്സരം നേരിടുന്ന ഇക്കാലത്ത് കേരള വിപണി സോണിക്ക് എത്രമാത്രം അനുകൂലമാകും എന്നാണ് പ്രതീക്ഷിക്കുന്നത് ?

കേരളം എക്കാലത്തും സോണിയുടെ മികച്ച വിപണികളില്‍ ഒന്നാണ്. പ്രത്യേകിച്ച് ടെലിവിഷന്‍, കാമറ തുടങ്ങിയ സെഗ്മെന്റുകളില്‍. ഇത്തവണ മെയ് മുതല്‍ ജൂലൈ വരെയുള്ള ഫിഫകപ്പ്,തുടര്‍ന്ന് വരുന്ന ഓണം ഈ രണ്ടു സീസണുകള്‍ മുന്‍നിര്‍ത്തിയാണ് സോണി കേരളവിപണിയെ സമീപിക്കുന്നത്.ഇത്തവണ കൂടുതല്‍ മുന്‍ഗണന ടെലിവിഷന്‍ വിഭാഗത്തിന് തന്നെയാണ്. അതിനു മുന്നോടിയായാണ് സോണി ബ്രാവിയ ഒഎല്‍ഇഡി എന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.ബ്രാവിയ ബ്രാന്‍ഡിന് രാജ്യത്താകമാനം 20% വളര്‍ച്ചയാണ് പദ്ധതിയിടുന്നത്. കേരളത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50% അധിക വളര്‍ച്ചയും ലക്ഷ്യമിടുന്നുണ്ട്.ഫിഫയും ഓണവും ഉള്‍പ്പെടെയുള്ള സീസണ്‍ കഴിയുമ്പോള്‍ കേരളവിപണിയില്‍ നിലവില്‍ ഉള്ളതിന്റെ 70 % അധിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് സോണി ഇന്ത്യ പ്രതീക്ഷിക്കുന്നത്. മാത്രമല്ല സോണിയുടെ ഇന്ത്യയിലെ മൊത്തം ബിസിനസിന്റെ അഞ്ച് മുതല്‍ ആറ് ശതമാനം വരെ ബിസിനസ് കേരളത്തില്‍ നിന്നുമാണ്.വിപണിയില്‍ മറ്റനേകം ബ്രാന്‍ഡുകള്‍ ഉണ്ടെങ്കിലും സോണി ഇതിനോടകം തങ്ങളുടേതായ ഒരു ബ്രാന്‍ഡ് നെയിം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതിന് കോട്ടം സംഭവിക്കാത്തത്ര കാലം സോണിയുടെ കേരളത്തിലെ ഭാവി സുരക്ഷിതമാണ്. ബ്രാവിയ ഒഎല്‍ഇഡി കേരളത്തിലെ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന് മുതല്‍ക്കൂട്ടാകും.

2. ബ്രാവിയ ഒഎല്‍ഇഡി എങ്ങനെയാണ് കേരളവിപണി കീഴടക്കാന്‍ ഒരുങ്ങുന്നത് ?

ഫിഫ സീസണ്‍ മുന്നില്‍ കണ്ടുകൊണ്ട് മാത്രം വിപണിയില്‍ എത്തിച്ച മോഡല്‍ ആണ് ബ്രാവിയ ഒഎല്‍ഇഡി. മികച്ച പ്രോസസ്സര്‍, പിക്ച്ചര്‍ ക്വാളിറ്റി, സൗണ്ട് എക്‌സ്പീരിയന്‍സ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. 81 സെന്റീമീറ്ററിന് മുകളിലാണ് പ്രീമിയം സെഗ്മെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന ഇതിന്റെ വലുപ്പം വരുന്നത്.അക്യൂസ്റ്റിക്ക് സര്‍ഫേസ് എന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ കൂടുതല്‍ മികച്ച ദൃശ്യാനുഭവം ആയിരിക്കും പ്രേക്ഷകര്‍ക്ക് ലഭിക്കുക.ഫുട്!ബോള്‍ മൈതാനത്തിലെ ഓരോ ചെറിയ പുല്‍ക്കൊടി പോലും നേരില്‍കാണുന്ന അതെ പ്രതീതിയോടെ കാണാന്‍ കഴിയുന്നു.സ്റ്റേഡിയത്തില്‍ ഇരുന്ന് ഫുട്‌ബോള്‍ കാണുമ്പോള്‍ കേള്‍ക്കുന്ന ശബ്ദാരവങ്ങള്‍ അതെ ഗുണനിലവാരത്തില്‍ നിങ്ങളുടെ വീട്ടില്‍ ഇരുന്നും ആസ്വദിക്കാന്‍ കഴിയുന്നു. അതായത് ബ്രാവിയ ഒഎല്‍ഇഡി എന്ന ഈ മോഡല്‍ ഒരു പുതിയ ദൃശ്യാനുഭവം ആയിരിക്കും സമ്മാനിക്കുക .ജൂണ്‍ പകുതി മുതല്‍ 65 ഇഞ്ച്, (164 സെന്റീമീറ്റര്‍), 55 ഇഞ്ച് (139 സെന്റീമീറ്റര്‍) തുടങ്ങിയ വലുപ്പത്തില്‍ ടിവി ലഭ്യമാകും. 29 മോഡല്‍ ടിവികളാണ് സോണിക്ക് ഉള്ളത്.

3. സോണിയുടെ മറ്റ് ഉല്‍പ്പന്നങ്ങളുടെ കേരളത്തിലെ വിപണിയെ എങ്ങനെ വിലയിരുത്തുന്നു?

ടിവിക്ക് പുറമേ കാമറയ്ക്ക് കേരളത്തില്‍ മികച്ച വിപണിയാണുള്ളത്. നേരത്തെ പ്രൊഫഷണല്‍ കാമറയ്ക്ക് സ്റ്റുഡിയോകളില്‍ മാത്രമായിരുന്നു ആവശ്യക്കാര്‍ ഉള്ളത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല, അമേച്വര്‍ ഫോട്ടോഗ്രാഫിയെ നല്ലൊരു വിഭാഗം ജനങ്ങള്‍ സീരിയസ് ആയി കാണുന്നു. ഇതിനായി മികച്ച രീതിയിലുള്ള കാമറകള്‍ ആണ് ഉപയോഗിക്കുന്നത്. നൂറു ശതമാനമാണ് കേരളത്തില്‍ കാമറ സെഗ്‌മെന്റിന്റെ വളര്‍ച്ച. വെഡ്ഡിംഗ് ഫോട്ടോഗ്രാഫി രംഗത്താണ് സോണിയുടെ കാമറകള്‍ കൂടുതലും വിറ്റു പോകുന്നത്.

സോണിയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് വലിയ വളര്‍ച്ച അവകാശപ്പെടാനാവില്ല. കാരണം സോണിയുടെ ഫോണുകള്‍ പ്രീമിയം സെഗ്മെന്റില്‍ പെടുന്നവയാണ്. അതിനാല്‍ പ്രസ്തുത ബ്രാന്‍ഡ് അന്വേഷിച്ച് എത്തുന്നവര്‍ മാത്രമാണ് അതിന്റെ ആവശ്യക്കാര്‍. മികച്ച ഗുണനിലവാരമുള്ള കാമറകളോട് കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തുന്നതോടെ കാമറകള്‍ക്ക് വിപണി നഷ്ടപ്പെടുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാല്‍ ആ ഭയത്തിന് അടിസ്ഥാനമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കാമറ സെഗ്‌മെന്റിന്റെ വളര്‍ച്ച.

4. ഫിഫയോട് അനുബന്ധിച്ച് സോണിയുടെ ബ്രാന്‍ഡിംഗ് സ്ട്രാറ്റജി എങ്ങനെയാണു വിഭാവനം ചെയ്തിരിക്കുന്നത്?

360 ഡിഗ്രി കാമ്പയിന്‍ ആണ് സോണി ഈ ഫിഫ സീസണില്‍ പ്ലാന്‍ ചെയ്യുന്നത്. 8 കോടി രൂപയോളം പരസ്യങ്ങള്‍ക്കും കാമ്പയിനുകള്‍ക്കും മാത്രമായി മാറ്റി വച്ചിട്ടുണ്ട്. ഇതില്‍ പ്രിന്റ്, വിഷ്വല്‍, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങി ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന മാധ്യമങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. സോണിയുടെ ഉല്‍പ്പന്നങ്ങളെ പറ്റി അറിവില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ മറ്റൊരു ബ്രാന്‍ഡ് തേടി പോകരുത് എന്ന ലക്ഷ്യത്തില്‍ അധിഷ്ഠിതമായാണ് 360 ഡിഗ്രി കാമ്പയിന്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ഓണ്‍ലൈന്‍ മാര്‍ക്കറ്റ് വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ ?

നിലവില്‍ സോണി ഒരു എക്‌സ്‌ക്ലൂസീവ് ഓണ്‍ലൈന്‍ വില്‍പന ലക്ഷ്യമിടുന്നില്ല. ഓഫ്‌ലൈനില്‍ തന്നെയാണ് യഥാര്‍ത്ഥ വിപണി എന്നാണ് ഞങ്ങളുടെ വിശ്വാസം. ഓണ്‍ലൈനിലെ ഓഫറുകള്‍ കണ്ടല്ല, മറിച്ച് സ്റ്റോറുകളില്‍ എത്തി ഗുണനിലവാരം നേരിട്ടറിഞ്ഞാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങേണ്ടത്. കാരണം സോണി എന്നാല്‍ എക്‌സ്പീരിയന്‍സ് ആണ്. അത് അനുഭവിച്ച് തന്നെ അറിയണം

 

Comments

comments

Categories: FK Special, Slider
Tags: FIFA