പത്ത് കമ്പനികളില്‍ ആറ് കമ്പനികള്‍ കൂട്ടിച്ചേര്‍ത്തത് 50,248.15 കോടി രൂപ

പത്ത് കമ്പനികളില്‍ ആറ് കമ്പനികള്‍ കൂട്ടിച്ചേര്‍ത്തത് 50,248.15 കോടി രൂപ

ന്യൂഡെല്‍ഹി: രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായത് 50,248.15 കോടി രൂപയുടെ വര്‍ധന. എച്ച്ഡിഎഫ്‌സി ബാങ്കാണ് വിപണി മൂല്യത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി ഇന്ത്യ, കൊട്ടക് മഹിന്ദ്ര എന്നിവയാണ് നേട്ടം കൊയ്ത മറ്റു കമ്പനികള്‍. അതേസമയം, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഐടിസി, ഇന്‍ഫോസിസ്, എസ്ബിഐ എന്നിവ നഷ്ടം കുറിച്ചു.

26,758.47 കോടി രൂപയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇതോടെ ബാങ്കിന്റെ മൊത്തം മൂല്യം 5,49,179.08 കോടി രൂപയായി. മാരുതി സുസുക്കിയുടെ വിപണി മൂല്യം 7,410.02 കോടി രൂപ വര്‍ധിച്ച് 2,65,593.32 കോടി രൂപയിലും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 4,719.93 കോടി രൂപ വര്‍ധിച്ച് 5,88,692.15 കോടി രൂപയിലുമെത്തി. എച്ച്ഡിഎഫ്‌സി, കൊട്ടക് മഹിന്ദ്ര ബാങ്ക് എന്നിവയുടെ വിപണി മൂല്യം യഥാക്രമം 4,397.56 കോടി രൂപയും 3,916.54 കോടി രൂപയും ഉയര്‍ന്നു. ഇതോടെ എച്ച്ഡിഎഫ്‌സിയുടെ മൊത്തം മൂല്യം 3,09,632.98 കോടി രൂപയും കൊട്ടക് മഹിന്ദ്ര ബാങ്കിന്റെ മൊത്തം മൂല്യം 2,51,344.55 കോടി രൂപയുമായി. 3,045.63 കോടി രൂപയാണ് എച്ച്‌യുഎല്‍ കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. 3,44,110.43 കോടി രൂപയായി എച്ച്‌യുഎല്ലിന്റെ വിപണി മൂല്യം ഉയര്‍ന്നു.

ടിസിഎസ് 23,919.02 കോടി രൂപയുടെ നഷ്ടം കുറിച്ചു. ഐടിസിക്ക് 2,684.94 കോടി രൂപയും ഇന്‍ഫോസിസിന് 1,867.43 കോടി രൂപയും വിപണി മൂല്യത്തില്‍ നഷ്ടമായി. എസ്ബിഐക്ക് 223.12 കോടി രൂപയുടെ ഇടിവാണ് കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ ഉണ്ടായത്. ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള പത്ത് കമ്പനികളില്‍ ടിസിഎസാണ് മുന്നിലുള്ളത്. ആര്‍ഐഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, മാരുതി, കൊട്ടക് മഹിന്ദ്ര, എസ്ബിഐ എന്നിവയാണ് തൊട്ടുപിന്നിലായി ഇടം പിടിച്ചിട്ടുള്ളത്.

Comments

comments

Categories: Business & Economy
Tags: Companies