ചേരികളില്‍ പുഞ്ചിരി വിടര്‍ത്തുന്ന അര്‍ച്ചന

ചേരികളില്‍ പുഞ്ചിരി വിടര്‍ത്തുന്ന അര്‍ച്ചന

ബ്രിങ് എ സ്‌മൈല്‍ 6500 ആളുകള്‍ക്ക് ജീവിക്കാനുള്ള വക കണ്ടെത്തി നല്‍കി, ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് സ്വയം വരുമാനം കണ്ടെത്തുന്നതിയായി ബേക്കറി ആരംഭിച്ചു .2015 ല്‍ 56 അനാഥരായ കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്തു. നോട്ട് പുസ്തകങ്ങളും മറ്റ് പഠനോപാധികളും വിതരണം ചെയ്തു. ഇപ്പോള്‍ 200 ല്‍ അധികം അംഗങ്ങള്‍ ബ്രിങ് എ സ്‌മൈലിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്

അര്‍ച്ചന സുരേഷ് ഹൈദരാബാദ് നഗരത്തിലെ പതിനായിരക്കണക്കിന് വരുന്ന ജനങ്ങളുടെ ജീവിതം ഒരൊറ്റ രാത്രികൊണ്ട് മാറ്റിയെഴുതിയ വനിത. ബ്രിങ് എ സ്‌മൈല്‍ എന്ന സംഘടനയിലൂടെ അര്‍ച്ചന സമൂഹത്തിന്റെ താഴെക്കിടയിലുള്ള 6500 ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്കാണ് ജീവിതത്തിലേക്കുള്ള വഴി തുറന്നു കൊടുത്തത്. 2012 ല്‍ നാട്ടില്‍ നിന്നും വന്ന അമ്മയുടെ ഫോണ്‍കോളാണ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥയായിരുന്ന അര്‍ച്ചനയെ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രാപ്തയാക്കിയത്. ഇന്ന് പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ജീവിക്കാനുള്ള ഉപാധികള്‍ സമയസമയങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ബ്രിങ് എ സ്‌മൈല്‍ എന്ന സംഘടനയിലൂടെ അര്‍ച്ചന ചേരികളില്‍ പുഞ്ചിരി വിടര്‍ത്തുകയാണ്

നാഗത്തിലെ തിരക്കേറിയ ജീവിതത്തിനിടയില്‍ നാം പലപ്പോഴും കണ്ടിട്ടും കാണാതെ പോകുന്ന, അറിഞ്ഞുകൊണ്ട് അവഗണിക്കപ്പെടുന്ന ചില കാഴ്ചകളുണ്ട്. ആ കാഴ്ചകളുടെ കൂട്ടത്തില്‍ ഒരു പക്ഷേ തെരുവില്‍ അലയുന്നവരും, ഒരു നേരത്തെ അന്നം തേടുന്നവരും, പഠനം വഴിമുട്ടിയ കുരുന്നുകളും ഒക്കെയുണ്ടാകും. എന്നാല്‍ തന്നെക്കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കണ്ടെത്താന്‍ കഴിയില്ല ചിന്തയാണ് ഇത്തരം കാഴ്ചകളില്‍ നിന്നും നമ്മുടെ ഓരോരുത്തരുടെയും കണ്ണുകളെ പിന്‍വലിപ്പിക്കുന്നത്. എന്നാല്‍ നാം വയ്ക്കുന്ന ഒരൊറ്റ ചുവട് കൊണ്ട് ഒരു പക്ഷേ ഇത്തരത്തില്‍ അനേകം പേരുടെ കണ്ണീരൊപ്പാന്‍ നമുക്ക് കഴിഞ്ഞേക്കും. എന്നാല്‍ ആ തിരിച്ചറിവിലേക്ക് എത്താനാണ് സമയമെടുക്കുന്നത്.

2012 വരെ ഹൈദരാബാദ് സ്വദേശിനിയായ അര്‍ച്ചന സുരേഷിന്റെയും ജീവിതം ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഭര്‍ത്താവും കുട്ടികളുമായി ഫ്‌ലാറ്റിലും ഓഫീസിലുമായി ജീവിതം ചെലവഴിക്കുന്ന ഒരു വനിത. മെട്രോ നഖത്തിന്റെ തിരക്കുകളില്‍ എപ്പോഴും ഭര്‍ത്താവിന്റെയും മക്കളുടെയും ആവശ്യങ്ങള്‍ക്ക് മാത്രമായിരുന്നു അര്‍ച്ചന പ്രാധാന്യം നല്‍കിയിരുന്നത്. ഒരിക്കല്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച്, പ്രസവാവധിയില്‍ ഇരിക്കുമ്പോള്‍ നാട്ടില്‍ നിന്നും അര്‍ച്ചയ്ക്ക് അമ്മയുടെ ഫോണ്‍ വന്നു. എന്നത്തേയും പോലെ തന്നെ മകളുടെ വിശേഷങ്ങള്‍ അറിയുന്നതിനായിട്ടാണ് ‘അമ്മ വിളിച്ചത്. എന്നാല്‍ സംസാരിക്കുന്നതിനിടയില്‍ അലമാരി വൃത്തിയാക്കുന്നതിടയില്‍ കണ്ടെടുത്ത ഉപയോഗപ്രദമായ, എന്നാല്‍ മക്കള്‍ ഉപേക്ഷിച്ച വസ്ത്രത്തെയും കളിപ്പാട്ടങ്ങളെയും കുറിച്ച് ആ ‘അമ്മ പറഞ്ഞു.നമ്മുടെ സമൂഹത്തില്‍ ഇത്തരം സൗകര്യങ്ങള്‍ ഒന്നും ലഭിക്കാതെ ജീവിക്കുന്നവരുടെ കയ്യില്‍ ഇതെത്തിക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണു എന്ന് ‘അമ്മ പറഞ്ഞു.

എന്നാല്‍ കുഞ്ഞിനെ നോക്കുന്ന തിരക്കിനിടയില്‍ ‘അമ്മ പറഞ്ഞ കാര്യങ്ങള്‍ അവഗണിക്കുകയാണ് അര്‍ച്ചന ചെയ്തത്. എന്നാല്‍ കുറച്ചു നേരം കഴിഞ്ഞു തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ അര്‍ച്ചന ‘അമ്മ പറഞ്ഞ കാര്യങ്ങളെ പറ്റി ചിന്തിച്ചു. അപ്പോഴാണ് തന്റെ കണ്‍വെട്ടത്ത് ആവശ്യത്തിന് ജീവിത സാഹചര്യങ്ങള്‍ ഇല്ലാതെ കഷ്ട്ടപ്പെടുന്ന നിരവധിപ്പേര്‍ ഉണ്ടെന്ന തിരിച്ചറിവ് അര്‍ച്ചനയ്ക്ക് ഉണ്ടാകുന്നത്. ഒരു കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥയായ തനിക്ക്, ഉള്ളവരേയും ഇല്ലാത്തവരെയും തമ്മില്‍ കോര്‍ത്തിണക്കി പാവങ്ങള്‍ക്ക് ജീവിക്കാന്‍ മെച്ചപ്പെട്ട സൗകര്യം നല്‍കാന്‍ കഴിയില്ലേ എന്ന് അര്‍ച്ചന ചിന്തിച്ചു. ഒടുവില്‍ തന്നാല്‍ കഴിയുംവിധം പാവങ്ങള്‍ക്കായി ഒന്ന് പരിശ്രമിക്കാം തന്നെ അര്‍ച്ചന തീരുമാനിച്ചു.

എല്ലാം ആരംഭിക്കുന്നത് ഒരൊറ്റ എസ്എംഎസില്‍ നിന്നും

ഹൈദരാബാദിലെ ചേരികളും അവിടുത്തെ കുഞ്ഞുങ്ങളുമായിരുന്നു അര്‍ച്ചനയുടെ മനസ്സില്‍. പലപ്പോഴും കീറിയ വസ്ത്രം ധരിച്ച് ആവശ്യത്തിന് ആഹാരമോ പഠന സൗകര്യങ്ങളോ ഇല്ലാതെ നടക്കുന്ന ചേരിയിലെ കുട്ടികളുടെ മുഖം അര്‍ച്ചനയുടെ മനസിലേക്ക് വന്നു. അവര്‍ക്കാവശ്യമായ സാധനങ്ങള്‍ എന്തെല്ലാമായിരിക്കും എന്നത് സംബന്ധിച്ച് ഒരു ലിസ്റ്റ് ആദ്യം തയ്യാറാക്കി. അതിനു ശേഷം അര്‍ച്ചന തന്റെ ഫ്‌ലാറ്റില്‍ താമസിക്കുന്ന ആളുകള്‍ക്ക് മെസ്സേജ് അയച്ചു. വീട്ടിലെ ഉപയോഗപ്രദമായ എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, പാത്രങ്ങള്‍ എന്നിവ തൊട്ടടുത്ത ഞായറാഴ്ച തന്റെ പക്കല്‍ കൊണ്ട് വന്ന് ഏല്‍പ്പിക്കണം എന്നായിരുന്നു അര്‍ച്ചയുടെ സന്ദേശം. എത്രപേര്‍ സന്ദേശത്തോട് പോസറ്റിവ് ആയി പ്രതികരിക്കും എന്നത് സംബന്ധിച്ച് യാതൊരു വിധ ധാരണയും അര്‍ച്ചയ്ക്ക് ഉണ്ടായിരുന്നില്ല.

എന്നാല്‍ ഞായറാഴ്ച അര്‍ച്ചനയെ ഞെട്ടിച്ചുകൊണ്ട് സനേഷം ലഭിച്ചവരില്‍ 40 പേര്‍ തങ്ങളുടെ വീട്ടില്‍നിന്നും ഒഴിവാക്കേണ്ട, എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വസ്ത്രങ്ങളും ബ്ലാങ്കെറ്റുകളും പുസ്തകങ്ങളും ഒക്കെയായി അര്‍ച്ചനയെത്തേടിയെത്തി. തനിക്ക് ഇതെല്ലം ഒറ്റക്ക് കൈകാര്യം ചെയ്യാം ആകുമോ എന്ന് ഭയന്ന അര്‍ച്ചനയ്ക്ക് പിന്തുണയേകിക്കൊണ്ട് ഫ്‌ളാറ്റിലെ മറ്റൊരു അംഗം കൂടെ നിന്നു. ഒരു പ്രിന്റിംഗ് പ്രസ് നടത്തുന്ന അദ്ദേഹം അര്‍ച്ചനയുടെ സമ്മതത്തോടെ ബ്രിങ് എ സ്‌മൈല്‍ എന്ന പേരില്‍ നോട്ടീസുകള്‍ അടിച്ച് കാമ്പയിന്‍ തുടങ്ങി വച്ചു. ആ ഒരൊറ്റ സംഭവത്തിലൂടെ ഹൈദരാബാദ് നഗരത്തിലെ തെരെഞ്ഞെടുത്ത ചേരികളില്‍ ഒരു വര്‍ഷം വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങള്‍ സമാഹരിക്കാന്‍ അര്‍ച്ചനയ്ക്ക് കഴിഞ്ഞു.

സാമൂഹിക പ്രതിബദ്ധത രക്തത്തില്‍ അലിയുമ്പോള്‍

തന്‍ ശേഖരിച്ച സാധനങ്ങള്‍ വിതരണം ചെയ്തപ്പോള്‍ ദാരിദ്രവും സാമ്പത്തിക പ്രശനവും മൂലം കഷ്ട്ടപ്പെടുന്നവരുടെ കണ്ണിലെ സന്തോഷത്തിന്റെ തിളക്കം അര്‍ച്ചനയ്ക്ക് കാണാന്‍ കഴിഞ്ഞു. അതിനാല്‍ അര്‍ച്ചന ബ്രിങ് എ സ്‌മൈല്‍ എന്ന പേരില്‍ തന്നെ കാമ്പയിന്‍ തുടര്‍ന്നു. കൂടുതല്‍ ജനങ്ങളില്‍ നിന്നും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ജനങ്ങളിലേക്ക് എത്തിച്ചു. പ്രസവാവധിക്ക് ശേഷം ജോലിയില്‍ പ്രവേശിച്ചപ്പോള്‍ അവിടെ നിന്നും സഹായങ്ങള്‍ വാങ്ങുന്നത് തുടര്‍ന്നു. സഹായിക്കാന്‍ മനസുള്ള ആളുകള്‍ നിരവധിയുണ്ട് സമൂഹത്തില്‍ എന്ന് അര്‍ച്ചന മനസിലാക്കി.

സഹായിക്കാന്‍ താല്‍പര്യമുള്ള നല്ല മനസുള്ള ആളുകളുടെ സഹായത്തോടെ തെരുവിലെ കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവയുമായി കരാറുണ്ടാക്കി.6500 ആളുകള്‍ക്ക് ജീവിക്കാനുള്ള വക കണ്ടെത്തി നല്‍കി, ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് സ്വയം വരുമാനം കണ്ടെത്തുന്നതിയായി ബേക്കറി ആരംഭിച്ചു.2015 ല്‍ 56 അനാഥരായ കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്തു. നോട്ട് പുസ്തകങ്ങളും മറ്റ് പഠനോപാധികളും വിതരണം ചെയ്തു. ഇപ്പോള്‍ 200 ല്‍ അധികം അംഗങ്ങള്‍ ബ്രിങ് എ സ്‌മൈലിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. വാട്‌സാപ്പ്, ഫേസ്ബുക്ക് സോഷ്യല്‍ മീഡിയ കൂട്ടായ്മകളിലൂടെയാണ് കാമ്പയിനുകള്‍ സംഘടിപ്പിക്കപ്പെടുന്നത്.

ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളെ പഠനത്തില്‍ സഹായിക്കുന്നതിനായി ഒരു സഹായിയേയും ഒരു അധ്യാപികയെയും വയ്ക്കുവാനുള്ള ശ്രമത്തിലാണ് അര്‍ച്ചന സുരേഷ്. താന്‍ നിസ്സാരം എന്ന് കരുതി ഒരിക്കല്‍ അവഗണിച്ച അമ്മയുടെ വാക്കുകള്‍ ഒരുപാട് ജനങ്ങള്‍ക്ക് ജീവിതത്തിലേക്ക് വഴിയൊരുക്കിയതില്‍ അര്‍ച്ചന ഏറെസന്തോഷിക്കുന്നു. 2018 ലെ ഈസ്റ്റേണ്‍ ഭൂമിക അവാര്‍ഡ് അര്‍ച്ചനയെ തേടി എത്തിയിരുന്നു. 2017 ല്‍ ഒരു ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആയി ബ്രിങ് എ സ്‌മൈല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്നതും കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ മാത്രമേ അര്‍ച്ചനയുടെ വിജയം പൂര്‍ണമാകൂ.

 

Comments

comments

Categories: Motivation, Slider
Tags: motivation, Slum