നോട്ട് നിരോധനത്തിനു ശേഷം രജിസ്‌ട്രേഷനില്ലാത്ത 73,000 കമ്പനികളുടെ അനധികൃത നിക്ഷേപം; 24,000 കോടിയോളം രൂപ കണ്ടെത്തി

നോട്ട് നിരോധനത്തിനു ശേഷം രജിസ്‌ട്രേഷനില്ലാത്ത 73,000 കമ്പനികളുടെ അനധികൃത നിക്ഷേപം; 24,000 കോടിയോളം രൂപ കണ്ടെത്തി

ന്യൂഡെല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം വന്നതിനു ശേഷം രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യപ്പെട്ട കമ്പനികള്‍ അനധികൃതമായി ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപം നടത്തിയതായി കണ്ടെത്തി. രജിസ്‌ട്രേഷനില്ലാത്ത 73,000 കമ്പനികള്‍ 24,000 കോടിയോളം രൂപ നിക്ഷേപിച്ചതായി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ വിവരം ലഭിച്ചു. നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തെ 2.26 ലക്ഷം കമ്പനികളുടെ രജിസ്‌ട്രേഷന്‍ കോര്‍പ്പറേറ്റ്‌സ് മന്ത്രാലയം റദ്ദാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ എത്തി നാലാം വര്‍ഷം പിന്നിടുമ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കള്ളപ്പണം വെളുപ്പിക്കാനായി കമ്പനികള്‍ അനധികൃത മൂലധന നിക്ഷേപം നടത്തുന്നതായി കണ്ടെത്തിയത്.

വ്യവസായം നടത്താനെന്ന പേരില്‍ അനധികൃത മൂലധനം നിക്ഷേപിച്ച കമ്പനികളെയാണ് ഇത്തരത്തില്‍ കണ്ടെത്തി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്തിരുന്നത്. രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.

നോട്ട് നിരോധനത്തിനു ശേഷം 1.68 ലക്ഷം കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടന്നിട്ടുള്ളതായി കണ്ടെത്തി. ഇതില്‍ 73,000 കമ്പനികളാണ് 24,000 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി കണ്ടെത്തിയത്. 68 കമ്പനികള്‍ അന്വേഷണത്തിലാണെന്നും മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളില്‍ വ്യക്തമാക്കുന്നു.

 

 

 

Comments

comments