വെനസ്വേലയില്‍ പുതിയ നോട്ട് പുറത്തിറക്കും

വെനസ്വേലയില്‍ പുതിയ നോട്ട് പുറത്തിറക്കും

കാരക്കാസ്: വെനസ്വേലയില്‍ പുതിയ കറന്‍സി പുറത്തിറക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഓഗസ്റ്റ് നാലിന് പുതിയ നോട്ട് അവതരിപ്പിക്കാനാണ് പദ്ധതി. ജൂണ്‍ നാലിന് പുറത്തിറക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. എന്നാല്‍ നോട്ടിന്റെ അച്ചടി പൂര്‍ത്തിയാകാത്തതിനാല്‍ വെനസ്വേലന്‍ ബാങ്കിംഗ് അസോസിയേഷന്‍(എബിവി) സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എബിവി ഉദ്യോഗസ്ഥരുമായി പ്രസിഡന്റ് നിക്കോളാസ് മദുറോ നടത്തിയ യോഗത്തിനു ശേഷമാണ് പുതിയ തീരുമാനമെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിലക്കയറ്റവും നാണയപ്പെരുപ്പവും വെനസ്വേലന്‍ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ജിഡിപി വളരെയധികം താഴ്ന്ന നിലയിലേക്ക് എത്തുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ മാറ്റത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. രാജ്യത്തെ കറന്‍സിയായ ബോളിവര്‍ കറന്‍സിക്ക് ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. അത്യാവശ്യ സാധനങ്ങളും പെട്രോള്‍,ഡീസല്‍ ഉള്‍പ്പടെ ഇന്ധന ക്ഷാമവും ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിലക്കയറ്റത്തിനും ക്ഷാമത്തിനുമെതിരെ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങുന്ന സ്ഥിതി വരെയുണ്ടായി.

പദ്ധതി വിലയിരുത്തിയ ബാങ്ക് എക്‌സിക്യൂട്ടീവ് ബ്രാഞ്ച് ഓഗസ്റ്റ് നാല് മുതല്‍ പുതിയ നോട്ട് അച്ചടിച്ച് വിതരണം ചെയ്യാമെന്ന അംഗീകരിച്ചതായി സെക്ട്രല്‍ വൈസ് പ്രസിഡന്‍സി ഓഫ് ഇക്കോണമി ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

 

 

Comments

comments

Categories: Banking, FK News, World