വരുന്നൂ, ഇന്ത്യയില്‍ ആദ്യമായി കായിക സര്‍വകലാശാല

വരുന്നൂ, ഇന്ത്യയില്‍ ആദ്യമായി കായിക സര്‍വകലാശാല

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കായികമേഖലയ്ക്കായി സര്‍വകലാശാല തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. മണിപ്പൂരിലാണ് സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. മെയ് 23 നാണ് കേന്ദ്ര മന്ത്രിസഭ കായിക സര്‍വകലാശാല ആരംഭിക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കിയത്.

2017ല്‍ ദേശീയ കായിക സര്‍വകലാശാലയ്ക്ക വേണ്ടി ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. കായിക വിദ്യാഭ്യാസത്തിനും കായിക മേഖലയെ സംബന്ധിച്ചുള്ള എല്ലാ ആധികാരിക പഠനത്തിനും വേണ്ടിയുള്ള സമ്പൂര്‍ണ കായിക സര്‍വകലാശാലയാണ് തുടങ്ങാനിരിക്കുന്നത്. 2014-15 കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കായിക സര്‍വകലാശാല ആദ്യമായി ഇന്ത്യയില്‍ തുടങ്ങുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇംഫാല്‍ ജില്ലയില്‍ 326 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് കായിക സര്‍വകലാശാലയ്ക്കായി വിട്ടുകൊടുക്കുക.

അതേസമയം, രാഷ്ട്രപതി ഓര്‍ഡിനന്‍സ് അംഗീകരിച്ച് മണിക്കൂറുകള്‍ക്കകം ഒരു വിഭാഗം വിദ്യാര്‍ഥികള്‍ മണിപ്പൂരിലുള്ള കായിക സര്‍വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ആക്രമിച്ചു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അലിയന്‍സ് ഓഫ് മണിപ്പൂര്‍ എന്ന സംഘടനയിലെ വിദ്യാര്‍ത്ഥികളാണ് അക്രമം അഴിച്ചുവിട്ടതെന്ന് പൊലീസ് പറഞ്ഞു.

 

Comments

comments

Related Articles