രാജ്യത്ത് ജിഎസ്ടി വരുമാനം 94,061 കോടി രൂപ

രാജ്യത്ത് ജിഎസ്ടി വരുമാനം 94,061 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ മാസത്തെ മൊത്തം ജി.എസ്.ടി വരുമാനം 94,016 കോടി രൂപയെന്ന് കണക്കുകള്‍. ഇതില്‍ 15,866 കോടി രൂപ കേന്ദ്ര ജി.എസ്.റ്റി.യും, 21,691 കോടി രൂപ സംസ്ഥാന ജി.എസ്.ടി യുമാണ്. അന്തര്‍ സംസ്ഥാന ജി.എസ്.ടി ഇനത്തില്‍ 49,120 കോടി രൂപയും (ഇറക്കുമതിയിലൂടെ ലഭിച്ച 24,447 കോടി രൂപ ഉള്‍പ്പെടെ), തീരുവ ഇനത്തില്‍ 7,339 കോടി രൂപയും (ഇറക്കുമതി വഴിയുള്ള 854 കോടി രൂപയടക്കം) ഉള്‍പ്പെടും. 2018 ഏപ്രില്‍ മുതല്‍ മേയ് 31 വരെ 62.47 ലക്ഷം ജി.എസ്.ടി റിടേണുകളാണ് ഫയല്‍ ചെയ്യപ്പെട്ടത്.

മാര്‍ച്ച് മാസത്തെ ജി.എസ്.ടി നഷ്ട പരിഹാരമായി 6,696 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതോടെ 2017-18 സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മൊത്തം നഷ്ട പരിഹാര തുക 47844 കോടി രൂപയായി.

Comments

comments

Categories: Business & Economy, Slider
Tags: GST