നിപ വൈറസ് ബാധ: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

നിപ വൈറസ് ബാധ: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: നിപ വൈറസ് ബാധ പടരുന്നത് കണക്കിലെടുത്ത് പിഎസ്സിയുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ ഉള്‍പ്പടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി
കമ്മീഷന്‍ അറിയിച്ചു. ജൂണ്‍ പതിനാറാം തീയതി വരെ വിവിധ തസ്തികകളിലേക്കാണ് പിഎസ്‌സി പരീക്ഷ നടത്താനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കമ്പനി/ കേര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷ ജൂണ്‍ 9 നായിരുന്നു നടക്കേണ്ടിയിരുന്നത്. ആറ് ലക്ഷത്തിലധികം പേര്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്.

 

Comments

comments

Categories: Education, FK News
Tags: PSC exams

Related Articles