ജിഎസ്ടി വരുമാനത്തില്‍ കുറവ്; മെയ് മാസത്തിലെ വരുമാനം 94,016 കോടി രൂപ

ജിഎസ്ടി വരുമാനത്തില്‍ കുറവ്; മെയ് മാസത്തിലെ വരുമാനം 94,016 കോടി രൂപ

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി(ജിഎസ്ടി)വരുമാനത്തില്‍ കുറവു വന്നതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ 94,016 കോടി രൂപയാണ് ജിഎസ്ടി വരുമാനം. അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിനുള്ള ഇ-വേ ബില്‍ അവതരിപ്പിച്ചതിനു ശേഷം ഏപ്രിലില്‍ വരുമാനം കൂടിയിരുന്നു.1,03,458 കോടി രൂപയായിരുന്നു ഏപ്രിലിലെ ജിഎസ്ടി വരുമാനം. എന്നാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ വരുമാനമാണ് മെയ്മാസത്തില്‍ ലഭിച്ചതെന്നും ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇ-വോ ബില്‍ അവതരിപ്പിച്ചതിനു ശേഷമുള്ള മികച്ച പ്രതികരണമാണ് ഇത് പ്രകടമാക്കുന്നതെന്ന് ഫിനാന്‍സ്-റവന്യു സെക്രട്ടറി ഹസ്മുഖ് ആദ്യ പറഞ്ഞു. ഏപ്രില്‍ മുതല്‍ മെയ് 31 വരെ 62.46 ലക്ഷം രൂപയുടെ വരവ് ഉണ്ടായി. ഏപ്രില്‍ 30 വരെ ഇത് 60.47 ലക്ഷമായിരുന്നു.

രാജ്യത്തെ സംസ്ഥാനങ്ങളെ നാല് ഗ്രൂപ്പാക്കി തിരിച്ചാണ് ഇ-വേ ബില്‍ നടപ്പാക്കിയിരിക്കുന്നത്. 50,000 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ഇ-വേ ബില്‍ ആവശ്യമാണ്. ഇ-വേ ബില്ലില്‍ വാഹനത്തിന്റെ വിവരം, കൊണ്ടുപോകുന്ന ചരക്ക് തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടാകും.

Comments

comments

Tags: GST, income