പ്രീമിയം ഇക്കോണമി ക്ലാസുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍

പ്രീമിയം ഇക്കോണമി ക്ലാസുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍

2020ല്‍ പുതിയ വിഭാഗം ലോഞ്ച് ചെയ്യുമെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക്ക്. വഴിത്തിരിവാകുന്ന നീക്കമെന്ന് വിലയിരുത്തല്‍

ദുബായ്: പുതിയ പരീക്ഷണവുമായി പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍. ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന പ്രീമിയം ഇക്കോണമി വിഭാഗം 2020ല്‍ എമിറേറ്റ്‌സ് അവതരിപ്പിക്കും. പുതിയതായി ഓര്‍ഡര്‍ ചെയ്ത എ380 വിമാനങ്ങളിലായിരിക്കും ഇതുണ്ടാകുക. ഇക്കോണമി ക്ലാസിനും ബിസിനസ് ക്ലാസിനും ഇടയിലുള്ളതാകും പ്രീമിയം ഇക്കോണമി വിഭാഗം. ഇതിന് വലിയ ലാഭം നേടിത്തരാന്‍ സാധിക്കുമെന്നാണ് എമിറേറ്റ്‌സിന്റെ പ്രതീക്ഷ.

പ്രീമിയം ഇക്കോണമി തങ്ങളുടെ ചില എയര്‍ക്രാഫ്റ്റുകളില്‍ പരീക്ഷിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്ലാര്‍ക്ക് വ്യക്തമാക്കിയിരുന്നു. വലിയ സാമ്പത്തിക നേട്ടം നല്‍കാന്‍ കഴിയുന്നതാകും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തരമൊരു വിഭാഗത്തിന്റെ മൂല്യം ശരിയായി കണക്കാക്കാന്‍ പല വിമാനകമ്പനികള്‍ക്കും ഇതുവരെ സാധിച്ചിട്ടുണ്ടായിരുന്നില്ല.

എവിടെയാണ് വിമാനത്തില്‍ ഈ വിഭാഗത്തെ ക്രമീകരിക്കേണ്ടതെന്ന കാര്യത്തെക്കുറിച്ച് വ്യക്തത കൈവന്നതായും അദ്ദേഹം പറഞ്ഞു. 2020ല്‍ പുറത്തിറങ്ങുന്ന എ380 വിമാനങ്ങളില്‍ ഈ വിഭാഗം അവതരിക്കുമെന്നും ക്ലാര്‍ക്ക് പറഞ്ഞു. എന്നാല്‍ എന്തെല്ലാമാണ് ഈ വിഭാഗത്തിലെ സവിശേഷതകള്‍ എന്നതിനെക്കുറിച്ച് ക്ലാര്‍ക്ക് കൂടുതല്‍ സംസാരിച്ചില്ല. പ്രീമിയം ഇക്കോണമി സ്‌പെഷല്‍ ആണെന്ന് മാത്രമാണ് അദ്ദേഹം വ്യക്താക്കിയത്.

2020ല്‍ ആറ് എ380 വിമാനങ്ങളിലായിരിക്കും പ്രീമിയം ഇക്കോണമി ഇന്‍സ്റ്റാള്‍ ചെയ്യുക. എമിറേറ്റ്‌സ് പ്രീമിയം ഇക്കോണമി എന്ന തലത്തിലായിരിക്കും അവതരിപ്പിക്കുക. അതുകൊണ്ടുതന്നെ അത് വളരെ സ്‌പെഷല്‍ ആയിരിക്കും ഞങ്ങളെ സംബന്ധിച്ചിടത്തോളം-ക്ലാര്‍ക്ക് പറഞ്ഞു.

അതേസമയം ഫസ്റ്റ് ക്ലാസ് വിഭാഗത്തിനുള്ള ആവശ്യകത ഗള്‍ഫ് മേഖലയില്‍ കൂടുതലാണെന്നും ആ ട്രെന്‍ഡ് തുടരുമെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി. ജെനീവയിലേക്കും ബ്രസല്‍സിലേക്കുമുള്ള തങ്ങളുടെ ബോയിംഗ് 777 വിമാനത്തിലെ അപ്‌ഗ്രേഡഡ് ഫസ്റ്റ് ക്ലാസ് വിഭാഗം ഇതിനോടകം തന്നെ ഫുള്‍ ആയി കഴിഞ്ഞെന്നും ക്ലാര്‍ക്ക് പറഞ്ഞു.

Comments

comments

Categories: Slider, Top Stories
Tags: Airlines