ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്കെതിരെ ഒഎല്‍എക്‌സും ഡിഇഎഫും കൈകോര്‍ക്കുന്നു

ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്കെതിരെ ഒഎല്‍എക്‌സും ഡിഇഎഫും കൈകോര്‍ക്കുന്നു

ന്യൂഡെല്‍ഹി: സൈബറിടങ്ങളില്‍ കുറ്റകൃത്യങ്ങളും വ്യക്തികളെ അപമാനിക്കുന്ന രീതിയിലുള്ള ട്രോളുകളും, പോസ്റ്റുകളും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഉപയോഗിച്ച സാധനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായ ഓഎല്‍എക്‌സിലും നിരവധി പേര്‍ തട്ടിപ്പിനിരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഉപഭോക്താക്കളെ പറ്റിക്കുകയും സ്ത്രീകളെയടക്കം ആക്ഷേപിക്കുകയും ചെയ്യുന്നത് വര്‍ധിച്ചുവരികയാണെന്നാണ് കണ്ടെത്തല്‍. 30 വയസ്സില്‍ താഴെയുള്ള 70 ശതമാനം സ്ത്രീകള്‍ ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ക്ക് വിധേയവരാകുന്നുണ്ടെന്നാണ് സോഫ്റ്റ്‌വെയര്‍ സെക്യൂരിറ്റി കമ്പനിയായ നോര്‍ട്ടണ്‍ വെളിപ്പെടുത്തുന്നത്.

ഇത്തരത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പടെ വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ അക്രമങ്ങള്‍ക്കെതിരെ ഒഎല്‍എക്‌സും ഡിജിറ്റല്‍ എംപവര്‍മെന്റ് ഫൗണ്ടെഷനും(ഡിഇഫ്) ചേര്‍ന്ന് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്.

ഉപഭോക്തൃ ബോധവത്കരണ പ്രോഗ്രാമായ ‘വിമണ്‍ ആക്ട് എഗെയിന്‍സ്റ്റ് ട്രോള്‍സ്'(WAAT) സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി projectwaat.org എന്ന പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്. ഇവിടെ എന്ത് അധിക്ഷേപങ്ങളും റിപ്പോര്‍ട്ട് ചെയ്യാം. തങ്ങള്‍ അനുഭവിക്കേണ്ടി വന്ന മാനസിക അധിക്ഷേപങ്ങളും മറ്റ് പ്രശ്‌നങ്ങളും പങ്കുവയ്ക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് നിയമപരമായ സഹായം പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുന്നു. ഇതിന്റെ ചുവട്പറ്റിയാണ് ഒഎല്‍എക്‌സ് പുതിയ പ്രോഗ്രാമുമായി രംഗത്തു വന്നിരിക്കുന്നത്.

ഒഎല്‍എക്‌സ് വെബ്അവയര്‍ എന്ന ഈ പ്ലാറ്റ്‌ഫോമിലൂടെ ഒഎല്‍എക്‌സിന്റെ ഉപഭോക്താക്കളെ തട്ടിപ്പില്‍ നിന്നും സുരക്ഷിതരാക്കുക എന്ന ലക്ഷ്യമാണ് ഉള്ളത്. ഒഎല്‍എക്‌സ് വിപണി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. മാത്രവുമല്ല ഡിഇഎഫും ഒഎല്‍എക്‌സും ചേര്‍ന്ന് കൊളേജുകളില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ഉപഭോക്താക്കളെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകല്‍ ഉപയോഗിക്കുമ്പോള്‍ വഞ്ചിതരാകാതിരിക്കാനുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളും ഈ ശില്‍പ്പശാലയിലൂടെ നല്‍കും.

 

Comments

comments

Categories: FK News, Tech, Women