സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള കാറുകള്‍

സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള കാറുകള്‍

ഇന്ത്യയില്‍ വില്‍ക്കുന്ന യൂസ്ഡ് കാറുകളില്‍ 60 ശതമാനത്തോളവും അഞ്ച് വര്‍ഷത്തില്‍താഴെ മാത്രം പഴക്കമുള്ളവയാണ്

ന്യൂഡെല്‍ഹി : യൂസ്ഡ് കാര്‍ വാങ്ങുന്നതും ബ്രാന്‍ഡ് ന്യൂ കാര്‍ വാങ്ങുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ബ്രാന്‍ഡ്, ആഫ്റ്റര്‍ സെയില്‍സ് ശൃംഖല, യഥാര്‍ത്ഥ മൂല്യം എന്നിവയാണ് പുതിയ കാര്‍ വാങ്ങുന്നവര്‍ പ്രധാനമായും പരിഗണിക്കുന്നത്. എന്നാല്‍ യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയല്ല. ഉദാഹരണത്തിന് മാരുതി സുസുകി, ഹ്യുണ്ടായ് കാറുകള്‍ക്ക് യൂസ്ഡ് കാര്‍ വിപണിയില്‍ കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടായിരിക്കും. സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യത, യൂസ്ഡ് കാര്‍ വിപണിയില്‍ കൂടുതല്‍ മോഡലുകള്‍ എന്നിവയാണ് ഇതിന് കാരണം.

2017 ല്‍ യൂസ്ഡ് കാര്‍ വിപണിയില്‍ 3.6 മില്യണ്‍ കാറുകള്‍ വിറ്റതായി ഇന്ത്യാ ബ്ലൂ ബുക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016 ലേതിനേക്കാള്‍ 9 ശതമാനം വര്‍ധന. ഇന്ത്യയില്‍ ഏകദേശം മുപ്പതിനായിരം യൂസ്ഡ് കാര്‍ ഡീലര്‍മാരാണ് ഉള്ളത്. രാജ്യത്ത് വില്‍ക്കുന്ന യൂസ്ഡ് കാറുകളില്‍ അറുപത് ശതമാനത്തോളവും അഞ്ച് വര്‍ഷത്തില്‍താഴെ പഴക്കമുള്ളവയാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പഴയതുമാറ്റി പുതിയ കാര്‍ വാങ്ങുന്നവര്‍ ധാരാളമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രീ-ഓണ്‍ഡ് കാര്‍ വിപണിയില്‍ എസ്‌യുവികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതാണ് മാറിവരുന്ന പ്രവണത

പ്രീ-ഓണ്‍ഡ് കാര്‍ വിപണിയില്‍ എസ്‌യുവികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതാണ് മാറിവരുന്ന പ്രവണത. മാരുതി വിറ്റാര ബ്രെസ്സ, റെനോ ഡസ്റ്റര്‍, ഹ്യുണ്ടായ് ക്രെറ്റ, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നീ മോഡലുകളുടെ ഡിമാന്‍ഡാണ് കുത്തനെ വര്‍ധിക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍, മാരുതി ജിപ്‌സി, മാരുതി ഈക്കോ, മാരുതി ഓമ്‌നി എന്നിവയ്ക്കും ധാരാളം സെര്‍ച്ചുകള്‍ ലഭിക്കുന്നതായി ക്വിക്ക്ര്‍ കാര്‍സ് വ്യക്തമാക്കുന്നു. എന്നാല്‍ സെഡാന്‍ വില്‍പ്പനയില്‍ വലിയ വര്‍ധന പ്രകടമല്ല.

ഇന്ത്യയില്‍ ടോപ് യൂസ്ഡ് കാര്‍ സെര്‍ച്ചുകള്‍ (ക്വിക്ക്ര്‍ കാര്‍സ്)

1.          മാരുതി സുസുകി സ്വിഫ്റ്റ്

2.         മാരുതി സുസുകി ഓള്‍ട്ടോ 800

3.         ടൊയോട്ട ഇന്നോവ

4.         മഹീന്ദ്ര സ്‌കോര്‍പിയോ

5.         ഹ്യുണ്ടായ് സാന്‍ട്രോ

6.         മാരുതി സുസുകി ഓമ്‌നി

7.         ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10

8.          മഹീന്ദ്ര ബൊലേറോ

9.          ഹോണ്ട സിറ്റി

10.        മാരുതി സുസുകി വാഗണ്‍ആര്‍

11.        ടാറ്റ ഇന്‍ഡിക്ക

12.        ഹ്യുണ്ടായ് ഐ20

13.        ഹ്യുണ്ടായ് വെര്‍ണ

14.        മാരുതി സുസുകി സ്വിഫ്റ്റ് ഡിസയര്‍

15.        മഹീന്ദ്ര ഥാര്‍

Comments

comments

Categories: Auto