ഓഹരി വിപണി കുതിച്ചു; സെന്‍സെക്‌സ് 416 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി വിപണി കുതിച്ചു; സെന്‍സെക്‌സ് 416 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

 

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് കുതിച്ചുചാട്ടം. രണ്ട് ദിവസത്തെ നഷ്ടത്തില്‍ നിന്നും കരകയറി സെന്‍സെക്‌സ് 416 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ഇറ്റലിയിലെ ഭരണപ്രതിസന്ധിയില്‍ അയവ് വന്നതിനു ശേഷം ഓഹരി സൂചികകളില്‍ മാറ്റം വന്നുതുടങ്ങിയിരുന്നു. സെന്‍സെക്‌സ് 416.27 പോയന്റ് ഉയര്‍ന്ന് 35322.38ലും നിഫ്റ്റി 121.80 പോയന്റ് നേട്ടത്തില്‍ 10736.20 ലും ക്ലോസ് ചെയ്തു.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

അതേസമയം, ടാറ്റ മോട്ടോര്‍സ്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു ക്ലോസ് ചെയ്തത്.

Comments

comments

Tags: Nifty, sensex