സിംഗപ്പൂര്‍ പര്യടനം: നരേന്ദ്രമോദി നൂതനസാങ്കേതിക പ്രദര്‍ശനമേള സന്ദര്‍ശിച്ചു

സിംഗപ്പൂര്‍ പര്യടനം: നരേന്ദ്രമോദി നൂതനസാങ്കേതിക പ്രദര്‍ശനമേള സന്ദര്‍ശിച്ചു

 

സിംഗപ്പൂരില്‍ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നൊവേഷന്‍ എക്‌സിബിഷന്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍, സിംഗപ്പൂര്‍ കമ്പനികള്‍ സംയുക്തമായാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. മറീന ബേ സാന്‍ഡ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന എക്‌സിബിഷനില്‍ സാങ്കേതികവിദ്യയുടെ വികസനം എത്രത്തോളം സമൂഹത്തെ മാറ്റിയെടുത്തുവെന്ന് കാണിക്കുന്നു. കൃത്രിമ ബുദ്ധി, ഫിന്‍ടെക് എന്നിവ ഉള്‍പ്പടെ പ്രദര്‍ശനമേളയില്‍ നവസാങ്കേതിക വിദ്യ സമന്വയിപ്പിച്ചിരിക്കുന്നു.

ഇന്നൊവേറ്റീവ് സംരംഭങ്ങള്‍ പ്രദര്‍ശനമേളയില്‍ അദ്ദേഹം നടന്നുകണ്ടു. പുതിയ മോഡല്‍ മൊബൈല്‍ഫോണുകളും അവയുടെ ഫീച്ചറുകളും പ്രധാനമന്ത്രിക്ക് സംഘാടകര്‍ വിവരിച്ചു കൊടുത്തു.

പുതിയ പ്രവര്‍ത്തനരീതികളെക്കുറിച്ചും സാങ്കേതികവിദ്യയുടെ ആവശ്യകതയെക്കുറിച്ചും വിവിധ മേഖലകളില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും ഇന്നോവേറ്റേഴ്‌സ് മോദിയുമായി സംസാരിച്ചു.

പ്രദര്‍ശനം കണ്ടുകഴിഞ്ഞതിനുശേഷം ബിസിനസ് പ്രമുഖരെയും സിംഗപ്പൂരിലെ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. ഏകദേശം 5,000 ത്തോളം പേരാണ് മോദിയുടെ പ്രസംഗം കേള്‍ക്കാനായി എത്തുമെന്നാണ് കരുതുന്നത്.

 

Comments

comments