‘കിംഭോ’; പുതിയ മെസ്സേജിംഗ് ആപ്പുമായി പതഞ്ജലി

‘കിംഭോ’; പുതിയ മെസ്സേജിംഗ് ആപ്പുമായി പതഞ്ജലി

ന്യൂഡെല്‍ഹി: ചാറ്റിംഗ് ആപ്പായ വാട്‌സ്ആപ്പിന് വെല്ലുവിളിയുയര്‍ത്തി ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് പുതിയ മെസ്സേജിംഗ് ആപ്പ് അവതരിപ്പിക്കുന്നു. ടെലികോം രംഗത്തേക്ക് ചുവടുവെക്കുന്ന പതഞ്ജലി നേരത്തെ സിം കാര്‍ഡുകള്‍ പുറത്തിറക്കിയിരുന്നു.

സമൃദ്ധി എന്നു പേരിട്ട സിം കാര്‍ഡുകള്‍ക്ക് ശേഷം അവതരിപ്പിക്കുന്ന കിംഭോ എന്ന ആപ്പ് വാട്‌സ്ആപ്പിന് ഒരു വെല്ലുവിളിയായിരിക്കുമെന്ന് പതഞ്ജലി വക്താവ് എസ്‌കെ തിജരവാല പറഞ്ഞു. ഇനി ഭാരതം സംസാരിക്കും, സിംകാര്‍ഡുകള്‍ക്ക് ശേഷം പതഞ്ജലി പുതിയ മെസ്സേജിംഗ് ആപ്പ് അവതരിപ്പിക്കുന്നു. ഇന്ത്യക്കാര്‍ക്ക് മാത്രമായി ഒരു സ്വദേശി മെസ്സേജിംഗ് പ്ലാറ്റ്‌ഫോമാണ് ഇതുകൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കിംഭോ എന്നാല്‍ ഹൗ ആര്‍ യു എന്ന ഇംഗ്ലീഷ് വാചകത്തിന്റെ സംസ്‌കൃത പരിഭാഷയാണ്. വാട്‌സ് ആപ്പ് പോലെത്തന്നെ മെസ്സേജുകള്‍ അയക്കാം. അതിനു പുറമെ സെലിബ്രിറ്റികലെ ഫോളോ ചെയ്യാനുള്ള ഓപ്ഷനും കിംഭോയുടെ സവിശേഷതയാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും കിംഭോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

 

Comments

comments