ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വിദഗ്ധ പരിശീലനത്തിനയച്ചു

ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ വിദഗ്ധ പരിശീലനത്തിനയച്ചു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ പ്രശാന്ത് കെ, ലോകെന്‍ മിറ്റോയ് തുടങ്ങിയവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാന്‍ ഫിന്‍ലഡിലെ മുന്‍നിര ക്ലബായ’ സിയനാ ജുവാന്‍ ജാല്‍ക്കാ പല്ലൊകൊറോ'(എസ്‌ജെകെ )യിലേക്ക് അയച്ചു. ജൂലൈ ഒന്നു വരെ മികച്ച കോച്ചുകളുടെ കീഴില്‍ ഇവര്‍ പരിശീലനം നേടും. നാലാം സീസണിലേക്ക് ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഉരുപതുകാരനായ പ്രശാന്ത് ബ്ലാസ്റ്റേഴ്‌സിന്റെ വേഗം കൂടിയ വിംഗ് കളിക്കാരനാണ്. ഏതു പൊസിഷനിലും കളിക്കാനുള്ള കഴിവും മാനേജ്‌മെന്റ് വിലയിരുത്തുന്നു. അണ്ടര്‍ 19 ദേശീയ ടീമിലേക്കും നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മണിപ്പൂര്‍ സ്വദേശിയായ ലോകെന്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞത് കഴിഞ്ഞ സീസണിലാണ്. 21 കാരനായ ലോകെന്‍, റോയല്‍ വാഹിംഗ്‌ദോ ക്ലബിലാണ് കളിച്ചു തുടങ്ങിയത്. ഫിന്‍ലന്‍ഡ് ടോപ് ഡിവിഷന്‍ ലീഗിലെ ഇപ്പോഴത്തെ റണ്ണര്‍ അപ്പ് ടീമാണ് എസ്‌ജെകെ 2016-ല്‍ ലീഗ് ചാമ്പ്യന്‍മാരായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുയോഫാ യൂറോപ്പ് ലീഗിലും കളിക്കുന്നുണ്ട്.

എസ്‌ജെകെയുമായുള്ളതുപോലെയുള്ള ബന്ധം മറ്റു പല ക്ലബുകളുമായി ബ്ലാസ്റ്റേഴ്‌സിനുണ്ടെന്നും കളിക്കാര്‍ക്ക് കൂടുതല്‍ ലോക നിലവാരത്തിലുള്ള പരിശീലനവും മികച്ച കളിക്കാരുമൊത്തുള്ള പരിശീലനവുമാണ് ലക്ഷ്യമിടുന്നതെന്നും കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു.

Comments

comments

Categories: Sports
Tags: Blasters