ഇന്‍ട്രാഡേ ട്രേഡിംഗുമായി കോട്ടക് സെക്യൂരിറ്റീസ്

ഇന്‍ട്രാഡേ ട്രേഡിംഗുമായി കോട്ടക് സെക്യൂരിറ്റീസ്

കോട്ടക് ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാകും

കൊച്ചി: ബ്രോക്കറേജ് ഇല്ലാതെ ട്രേഡിംഗ് നടത്താന്‍ കഴിയുന്ന കോട്ടക് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫ്രീ ഇന്‍ട്രാഡേ ട്രേഡിംഗ് സംവിധാനം നിലവില്‍ വന്നു. അമിതമായ ബ്രോക്കറേജ് മൂലം സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ തൊട്ട് കൈപൊളളിയവര്‍ക്ക് ഇനി കോട്ടക്കിന്റെ ഫ്രീ ഇന്‍ട്രാഡേ ട്രേഡിംഗില്‍ ആശങ്കകളില്ലാതെ ബിസിനസ് നടത്താം.

ഫ്രീ ഇന്‍ട്രാഡേ ട്രേഡിംഗിലൂടെ കോട്ടക് സെക്യൂരിറ്റീസിന്റെ ഉപഭോക്താക്കളുടെ എണ്ണം അടുത്ത 18 മാസം കൊണ്ട് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ കമലേഷ് റാവു

രാജ്യത്തെ ഓഹരി വിപണിയില്‍ പരിവര്‍ത്തനം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന ഈ സ്‌കീമില്‍ ക്യാഷ്, ഫ്യൂച്ചര്‍, ഓപ്ഷന്‍സ് സെഗ്‌മെന്റുകളില്‍ ബ്രോക്കറേജ് ഇല്ലാതെ ട്രേഡിംഗ് നടത്താനാകും. കോട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ അതിനൂനമായ വെബ് പ്ലാറ്റ്‌ഫോമില്‍ തടസങ്ങളില്ലാതെ, സുരക്ഷിതമായി ട്രേഡ് ട്രാന്‍സാക്ഷന്‍ സാധിക്കും. 999 രൂപയുടെ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ നല്‍കി സ്‌കീമില്‍ ചേരാം.

ഫ്രീ ഇന്‍ട്രാഡേ ട്രേഡിംഗിലൂടെ കോട്ടക് സെക്യൂരിറ്റീസിന്റെ ഉപഭോക്താക്കളുടെ എണ്ണം അടുത്ത 18 മാസം കൊണ്ട് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ കമലേഷ് റാവു പറഞ്ഞു.

ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ അഗ്രഗാമിയായ കോട്ടക് സെക്യൂരിറ്റീസ് കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ചാറ്റ് ടു ഡ്രേഡ്, ഹാപ്പി അവേഴ്‌സ്, ഡബിള്‍ ആന്റ് ക്വിറ്റ്‌സ് എന്നിവയുടെ തുടര്‍ച്ചയാണ് ഫ്രീ ഇന്‍ട്രാഡേ ട്രേഡിംഗ്. സാങ്കേതിക വിദ്യ, ഫ്രീ റിസര്‍ച്ച്, കുറഞ്ഞ ചെലവ് എന്നീ ഘടകങ്ങള്‍ ഒരുമിച്ച് ചേരുന്നതാണ് ഫ്രീ ഇന്‍ട്രാഡേ ട്രേഡിംഗ്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്‌റ്റോക്ക് ബ്രോക്കിംഗ് സബ്‌സിഡിയറി കമ്പനിയാണ് കോട്ടക് സെക്യൂരിറ്റീസ്.

Comments

comments

Categories: Business & Economy
Tags: intrado