പസഫിക് കമാന്‍ഡ് ഇനിമുതല്‍ യുഎസ്-ഇന്‍ഡോ പസഫിക് കമാന്‍ഡ്

പസഫിക് കമാന്‍ഡ് ഇനിമുതല്‍ യുഎസ്-ഇന്‍ഡോ പസഫിക് കമാന്‍ഡ്

 

വാഷിംഗ്ടണ്‍: പസഫിക് മേഖലയിലെ സൈനിക നീക്കങ്ങള്‍ നിയന്ത്രിക്കുന്ന അമേരിക്കയുടെ സൈനികസേന ഇനിമുതല്‍ യുഎസ് ഇന്‍ഡോ-പസഫിക് കമാന്‍ഡ് എന്ന പേരില്‍ അറിയപ്പെടും. ഇന്ത്യയുമായുള്ള സൈനിക സഹകരണം ഊട്ടിഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ ഈ ചരിത്രപരമായ തീരുമാനം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രൂപീകൃതമായതാണ് യുഎസ് പസഫിക് കമാന്‍ഡ്. പേര് മാറ്റുന്നതോടെ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാകുമത്.

അമേരിക്കന്‍ സൈനിക സേനയില്‍ ഇന്ത്യയ്ക്കുള്ള പ്രാധാന്യവും തെക്കന്‍ ചൈന കടലില്‍ ചൈനയുടെ സൈനിക നീക്കങ്ങളുമാണ് പേര് മാറ്റത്തിനു പിന്നില്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും സൈനിക നീക്കങ്ങള്‍ തമ്മില്‍ ബന്ധമുണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഇന്‍ഡോ-പസഫിക് കമാന്‍ഡ് എന്ന് പേര് മാറ്റുന്നതെന്ന് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. കമാന്‍ഡ് ആസ്ഥാനമായ ഹവായില്‍ വെച്ച് പേര് മാറ്റല്‍ ചടങ്ങില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.

അമേരിക്കയുമായുള്ള പ്രധാന പ്രതിരോധ പങ്കാളിയാണ് ഇന്ത്യ. ബരാക് ഒബാമ പ്രസിഡന്റായിരിക്കെ ഇന്ത്യയുമായി സാങ്കേതിക വിദ്യയുടെ കൈമാറ്റവും പ്രതിരോധ മേഖലയിലെ സഹകരണവും മികച്ചതായിരുന്നു.

 

 

 

Comments

comments

Categories: FK News, Slider, World
Tags: US Command