നാല് ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍ ജീവകാരുണ്യ പ്രവര്‍ത്തിയിലേക്ക്: സമ്പത്തിന്റെ പകുതി നീക്കിവെക്കും

നാല് ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍ ജീവകാരുണ്യ പ്രവര്‍ത്തിയിലേക്ക്: സമ്പത്തിന്റെ പകുതി നീക്കിവെക്കും

 

ന്യൂയോര്‍ക്ക്: സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി നാല് ഇന്ത്യന്‍ വംശജരായ ശതകോടീശ്വരന്മാര്‍ സമ്പത്തിന്റെ പകുതി നീക്കിവെക്കുമെന്ന് വാഗ്ദാനം നല്‍കിയിരിക്കുകയാണ്. ഇന്‍ഫോസിസ് സഹ സ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേക്കനി ഉള്‍പ്പടെയുള്ളവരാണ് സാമൂഹ്യ നന്മയ്ക്കായി സംഭാവന നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത്.

ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഭാര്യ മെലിന്‍ഡ, അമേരിക്കന്‍ വ്യവസായി വാരന്‍ ബുഫെറ്റ് എന്നിവര്‍ തുടങ്ങിവെച്ച പദ്ധതിക്കാണ് ഇന്ത്യയില്‍ നിന്നുള്ള ശതകോടീശ്വരന്മാര്‍ സംയുക്തമായി സഹകരിക്കുന്നത്.

നന്ദന്‍ നിലേക്കിനിക്കും ഭാര്യ രോഹിണി നിലേക്കിനിയും കൂടാതെ അനീല്‍-അലിസണ്‍  ബുസ്‌റി, മലയാളിയായ ഷംസീര്‍ വയലില്‍ ഭാര്യ ഷബീന വയലില്‍, ബിആര്‍ ഷെട്ടി ഭാര്യ ചന്ദ്രകുമാരി റഘുറാം എന്നിവരാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി തുക മാറ്റിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലോകമൊട്ടാകെ 14 ശതകോടീശ്വരന്മാരാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഈ വര്‍ഷം വരെ ഗിവിംഗ് പ്ലെഡ്ജ് എന്നു പേരിട്ടിരിക്കുന്ന ജീവകാരുണ്യ ഫണ്ടിലേക്ക് തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2010 ല്‍ ആരംഭിച്ച പദ്ധതിയില്‍ 40 അമേരിക്കന്‍ കോടീശ്വരന്മാരായിരുന്നു ഉണ്ടായിരുന്നത്.

ഇത് എട്ടാമത്തെ വര്‍ഷമാണ് പദ്ധതിക്ക് വേണ്ടി ശതകോടീശ്വരന്മാര്‍ തുക വാഗ്ദാനം ചെയ്യുന്നത്. കാനഡ, ഇന്ത്യ., യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഗിവിംഗ് പ്ലെഡ്ജിന് സംഭാവന വാഗ്ദാനം ചെയ്തവരുണ്ട്.

ജിവിച്ചിരിക്കുമ്പോഴോ മരണാനന്തരമോ ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടിലേക്ക് സ്വത്തിന്റെ പകുതി സംഭാവനയായി നല്‍കാമെന്നാണ് നിര്‍ദേശം.

 

 

 

 

Comments

comments

Categories: FK News, Motivation, Slider