ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് വിജയം; സജി ചെറിയാന് റെക്കോര്‍ഡ് ഭൂരിപക്ഷം

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് വിജയം;  സജി ചെറിയാന് റെക്കോര്‍ഡ് ഭൂരിപക്ഷം

 

ചെങ്ങന്നൂര്‍: ശക്തമായ മത്സരം കാഴ്ച വെച്ച ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം. എല്‍ഡിഎഫിന്റെ സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 20,956 ആണ് സജി ചെറിയാന്റെ ഭൂരിപക്ഷം.

66861 വോട്ടുകളാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫ് 46084 വോട്ടും നേടി. എന്‍ഡിഎയ്ക്ക് 35084 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ പാണ്ടനാടും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയും സജി ചെറിയാന്‍ വ്യക്തമായ ഭൂരിപക്ഷത്തോടുകൂടി പിടിച്ചു. വോട്ടുകള്‍ പകുതി എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ സജി ചെറിയാന്‍ വ്യക്തമായ ഭൂരിപക്ഷത്തോടുകൂടിയായിരുന്നു ലീഡ് ചെയ്തത്.

 

Comments

comments

Categories: FK News, Politics, Slider