ഹിമാലയത്തിന്റെ 13,800 അടി ഉയരത്തില്‍ പത്തു വയസ്സുകാരി

ഹിമാലയത്തിന്റെ 13,800 അടി ഉയരത്തില്‍ പത്തു വയസ്സുകാരി

 

ന്യൂഡെല്‍ഹി: ഹിമാലയന്‍ യാത്ര ഒരു ചരിത്രമായി മാറിയിരിക്കുകയാണ് ഉര്‍വി അനില്‍ പട്ടീല്‍ എന്ന പത്തുവയസ്സുകാരിക്ക്. ഹിമാലയത്തില്‍ 13,800 അടി ഉയരത്തിലെത്തിയ ആദ്യ ബാലികയാണ് ഉര്‍വി എന്ന ഗോവക്കാരി. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റും മൈനസ് 8 ഡിഗ്രി സെഷ്യല്‍സ് താപനിലയും തണുത്തുറഞ്ഞു കിടക്കുന്ന ഹിമാലയ പര്‍വതാരോഹണത്തിന് ഉര്‍വിക്ക് തടസ്സമായില്ല.

പിതാവ് അനില്‍ പാട്ടീലിനൊപ്പമാണ് ഉര്‍വി ഹിമാലയന്‍ യാത്ര പൂര്‍ത്തിയാക്കിയത്. ഇതിനു മുമ്പ് പതിനാറാം വയസ്സില്‍ ഹിമാലയം കയറിയ നേപ്പാളിലെ തെംബ തെഷരിയുടെ റെക്കോര്‍ഡാണ് ഉര്‍വി എന്ന കൊച്ചുമിടുക്കി തകര്‍ത്തത്. കുഞ്ഞുനാള്‍ മുതല്‍ പര്‍വതാരോഹണം കുഞ്ഞു സാഹസിക പ്രവര്‍ത്തനങ്ങളിലും കമ്പക്കാരിയായിരുന്ന ഉര്‍വിയെ ഹിമാലയത്തില്‍ കയറാനായി അനില്‍ പ്രോത്സാഹനം നല്‍കുകയായിരുന്നു.

ഗോവ പനജി സ്വദേശിയായ ഉര്‍വി സാഹസിക യാത്രകളില്‍ മാത്രമല്ല നൃത്തത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒപ്പം നീന്തലിലും ഉര്‍വി പ്രഗത്ഭയാണ്. ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഉര്‍വി.

മകളുടെ ആഗ്രഹപ്രകാരമാണ് ഈ യാത്രയെന്ന് പിതാവ് അനില്‍ പറഞ്ഞു. അവള്‍ക്ക് ഇത്തരം കാര്യങ്ങളോട് ഒരു പ്രത്യേക താല്‍പര്യമാണെന്നും അദ്ദേഹം പറയുന്നു. സാധാരണയായി പതിനഞ്ച് വയസിനു മുകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ട്രക്കിംഗ് അനുവദിക്കാറുള്ളൂ. എന്നാല്‍ ഉര്‍വിയുടെ അതിയായ ആഗ്രഹം മൂലം പത്തു വയസ്സില്‍ ഹിമാലയന്‍ യാത്ര എന്ന സ്വപ്‌നം സാധിപ്പിച്ചു കൊടുത്തു.

മെയ് 7 ന് ആരംഭിച്ച യാത്ര മെയ് 16 നാണ് അവസാനിച്ചത്. യാത്രയ്ക്ക് മുന്നോടിയായി കഠിനപ്രയ്തനങ്ങളാണ് ഉര്‍വി നടത്തിയിരുന്നത്. അതിരാവിലെ ഒന്നര മണിക്കൂര്‍ നടത്തം, യോഗ മറ്റ് വ്യായാമങ്ങള്‍ എന്നിവയിലൂടെ ഉര്‍വി ശാരീരിക യോഗ്യത നേടിയെടുത്തു. കൂടെയുണ്ടായിരുന്ന സംഘത്തിനൊപ്പം യാത്ര പരമാവധി ആസ്വദിച്ചാണ് അവള്‍ ഹിമാലയത്തില്‍ ഇത്രയും ഉയരത്തിലെത്തിയതെന്ന് അനില്‍ പറഞ്ഞു.

 

 

 

Comments

comments

Categories: FK News, Life, Motivation, Women