2018-2019ല്‍ ഇന്ത്യയുടെ കയറ്റുമതി വരുമാനം 350 ബില്യണ്‍ ഡോളറാകും: എഫ്‌ഐഇഒ

2018-2019ല്‍ ഇന്ത്യയുടെ കയറ്റുമതി വരുമാനം 350 ബില്യണ്‍ ഡോളറാകും: എഫ്‌ഐഇഒ

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം (2018-2019) ഇന്ത്യയുടെ കയറ്റുമതി വരുമാനം 350 ബില്യണ്‍ ഡോളറിലെത്തുമെന്ന് വ്യാപാര സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ (എഫ്‌ഐഇഒ) വിലയിരുത്തല്‍. പ്രാദേശിക വ്യവസായങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്ത്യ യുഎസുമായി സജീവമായ ഇടപെടല്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എഫ്‌ഐഇഒ പ്രസിഡന്റ് ഗണേഷ് ഗുപ്ത പറഞ്ഞു.

കയറ്റുമതി, ഇറക്കുമതി ആവശ്യങ്ങള്‍ക്ക് ബാങ്കുകള്‍ ജാമ്യ രേഖ (ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിംഗ്, ലെറ്റേഴ്‌സ് ഓഫ് കംഫര്‍ട്ട്) അനുവദിക്കുന്ന രീതി കേന്ദ്ര ബാങ്ക് നിര്‍ത്തലാക്കിയതോടെ കയറ്റുമതിക്കാരുടെ ചെലവ് ഒരു ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നതായും ഗണേഷ് ഗുപ്ത ചൂണ്ടിക്കാട്ടി. പിഎന്‍ബി വായ്പാ തട്ടിപ്പിനെ തുടര്‍ന്നാണ് എല്‍ഒയു, എല്‍ഒസി എന്നിവയ്ക്ക് ആര്‍ബിഐ വിലക്കേര്‍പ്പെടുത്തിയത്.
രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പിഎന്‍ബി. പിഎന്‍ബിയുടെ ജാമ്യ രേഖ ഉപയോഗിച്ച് രണ്ട് ബില്യണ്‍ ഡോളറിന്റെ വായ്പാ തട്ടിപ്പാണ് വജ്ര വ്യവസയി നിരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് നടത്തിയത്. കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്.

Comments

comments

Categories: Business & Economy