വിപണി കീഴടക്കി സ്ട്രാബോ ബാഗുകള്‍

വിപണി കീഴടക്കി സ്ട്രാബോ ബാഗുകള്‍

 

കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ പാദരക്ഷാ നിര്‍മ്മാതാക്കളായ വി കെ സി ഗ്രൂപ്പ് വിപണിയിലിറക്കിയ സ്ട്രാബോ ബാഗുകള്‍ക്കും ബാക്ക് പായ്ക്കുകള്‍ക്കും സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് മികച്ച വരവേല്‍പ്പ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി അവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി പ്രത്യേകം രൂപകല്‍പന ചെയ്തവയാണ് സ്ട്രാബോ ഉല്‍പ്പന്നങ്ങള്‍.

വെള്ളം ഉള്ളിലേക്കെത്താത്ത തരത്തിലുള്ള കോട്ടിങ്ങുള്ള പ്രീമിയം ക്വാളിറ്റി പോളിയസ്റ്റര്‍ ഫാബ്രിക് കൊണ്ടാണ് സ്ട്രാബോ ലൈറ്റ് വെയ്റ്റ് ബാക്ക് പായ്ക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് മഴക്കാല ഉപയോഗത്തിന് ഏറ്റവും നല്ലതാണ് സ്ട്രാബോ ബാഗുകള്‍.

20 കിലോ മുതല്‍ 40 കിലോ കപ്പാസിറ്റിയുള്ള ബാക്ക് പായ്ക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. ബാഗുകള്‍ യുഎസ്പി കണക്ടറോടു കൂടിയായതു കൊണ്ട് തന്നെ ബാഗുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. 849 രൂപ മുതല്‍ 2399 രൂപ വരെയുള്ള ബാഗുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം റീടെയില്‍ സ്റ്റോറുകളില്‍ സ്ട്രാബോ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

 

Comments

comments

Categories: Education, FK News
Tags: Strabo bag, VKC