റീസൈക്കിള്‍ പ്ലാസ്റ്റിക്കിലും മുളയിലും കെട്ടിടനിര്‍മാണം

റീസൈക്കിള്‍ പ്ലാസ്റ്റിക്കിലും മുളയിലും കെട്ടിടനിര്‍മാണം

ഹൈദരാബാദ് ആസ്ഥാനമായ ബാംബൂ ഹൗസ് ഇന്ത്യ ശ്രദ്ധേയമാകുന്നത് പരിസ്ഥിത സൗഹാര്‍ദ നിര്‍മിതികള്‍ക്ക് ഊന്നല്‍ നല്‍കിയാണ്. മുളകള്‍ക്കൊപ്പം റീസൈക്കിള്‍ പ്ലാസ്റ്റിക് കൊണ്ടു നിര്‍മിച്ച റൂഫിംഗ് ഷീറ്റുകളും ടെലുകളും വരെ ഇവര്‍ കെട്ടിടനിര്‍മാണത്തിനായി ഉപയോഗിക്കുന്നു

ഹൈദരാബാദിനടുത്ത് കുക്കാട്ട് പള്ളിയില്‍ പബ്ലിക് പാര്‍ക്കിലായി ഒരുങ്ങുന്ന കെട്ടിടം ശ്രദ്ധേയമാകുന്നത് അതിലെ വേറിട്ട നിര്‍മിതികള്‍ കൊണ്ടാണ്. മുളയും റീസൈക്കിള്‍ പ്ലാസ്റ്റിക്കും ചേര്‍ത്ത് നിര്‍മിച്ച ഈ ഓഫീസ് കെട്ടിടത്തിന് ചെലവായത് എട്ടു ലക്ഷം രൂപ മാത്രം. പരിസ്ഥിതി സൗഹാര്‍ദതയുടെ മികച്ച മാതൃകയായി എടുത്തു കാട്ടാനാകുന്ന ഈ കെട്ടിടം അടുത്ത മാസം ജൂണ്‍ അഞ്ച്, പരിസ്ഥിതി ദിനത്തില്‍ ഉദ്ഘാടനം കാത്തിരിക്കുകയാണ്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാംബൂ ഹൗസ് ഇന്ത്യ എന്ന സാമൂഹ്യ സംരംഭമാണ് ഈ വേറിട്ട നിര്‍മിതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദമ്പതിമാരായ പ്രശാന്ത് ലിംഗം, അരുണ കപ്പഗന്തുല എന്നിവരാണ് ഈ പരിസ്ഥിതി സൗഹാര്‍ദ സംരംഭത്തിന്റെ സ്ഥാപകര്‍.

വേറിട്ട സംരംഭത്തിന്റെ പിന്തുണക്കാര്‍

പത്ത് വര്‍ഷം മുമ്പ് തുടങ്ങിയ ബാംബൂ ഹൗസ് ഇന്ത്യ കെട്ടിട നിര്‍മാണ മേഖലയില്‍ മുള കൊണ്ടുള്ള നിര്‍മിതികളെ പ്രോല്‍സാഹിപ്പിക്കുന്ന സംരംഭമാണ്. ഇതിനോടകം നൂറില്‍ പരം വീടുകളും ഇവര്‍ നിര്‍മിച്ചു കഴിഞ്ഞു. എന്നാല്‍ കെപിഎച്ച്പി കോളനിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ പുതിയ കെട്ടിടത്തില്‍ വേറെയുമുണ്ട് പ്രത്യേകതകള്‍. ഇതിന്റെ മേല്‍ക്കൂരയ്ക്കായി കണ്ടെത്തിയ ഷീറ്റുകള്‍ റീസൈക്കിള്‍ ചെയ്‌തെടുത്ത പ്ലാസ്റ്റിക്കുകളില്‍ നിര്‍മിച്ചവയാണ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ബാംബൂ ഹൗസ് ഇന്ത്യ വെറും എട്ടുലക്ഷം രൂപയില്‍ പരിസ്ഥിതി സൗഹാര്‍ദ കെട്ടിടം പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജിഎച്ച്എംസി വെസ്റ്റ് സോണ്‍ സോണല്‍ കമ്മീഷണര്‍ ഹരിചന്ദന ദാസരിയുടെ പിന്തുണയും ഈ പദ്ധതിക്കുണ്ട്.

മരമല്ല, ഹരിത സ്വര്‍ണമാണ് മുള

മുള പ്രകൃതിക്കും മനുഷ്യനും ഏറെ പ്രയോജനകരമായ ഒന്നാണ്. മികച്ച കാര്‍ഷിക വിള എന്ന രീതിയിലും പ്രകൃതിയോടിണങ്ങി മനുഷ്യന്റെ താമസ സൗകര്യങ്ങള്‍ക്കും അവ സഹായകരമാണ്. പുല്ല് ഇനത്തില്‍ പെട്ട മുളയ്ക്ക് മണ്ണിലേക്ക് ആഴമേറിയ വേരുകള്‍ ഉള്ളതിനാല്‍ മണ്ണൊലിപ്പും മണ്ണിടിച്ചിലും തടയാനും സഹായകരമാണ്. മണ്ണിലെ ഈര്‍പ്പം പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നതിനാല്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ പോലും മുള അനുയോജ്യമാണ്. 30 ശതമാനത്തിലേറെ ഓക്‌സിജന്‍ പുറത്തേക്ക് വിടുന്ന മുളകള്‍ക്ക് അന്തരീക്ഷത്തില്‍ നിന്നും വലിയ തോതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ആഗിരണം ചെയ്യാനും കഴിവുണ്ട്.

512 സ്‌ക്വയര്‍ ഫീറ്റില്‍ കെപിഎച്ച്പി കോളനിയിലെ പബ്ലിക് പാര്‍ക്കില്‍ നിര്‍മിച്ചിരിക്കുന്ന ഓഫീസ് കെട്ടിടം പൂര്‍ണമായും അഗ്നിബാധ ഏല്‍ക്കാത്ത വിധത്തിലുള്ളതാണ്. ഒപ്പം തന്ന വാട്ടര്‍ പ്രൂഫുമാണ്. 800 കിലോഗ്രാം പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്‌തെടുത്ത റൂഫിംഗ് ഷീറ്റാണ് കെട്ടിടത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ തന്നെ തറയില്‍ പാകിയിരിക്കുന്ന ടൈലുകള്‍ക്കായി നാലര ലക്ഷം പോളിത്തീന്‍ ബാഗുകള്‍ റിസൈക്കിള്‍ ചെയ്തിരുന്നു

ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യവിഭാഗത്തില്‍ ഒന്നാണ് മുള. അനുയോജ്യമായ കാലാവസ്ഥയില്‍ വെറും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3 അടി ഉയരം വരെ ഇതിനു വളരാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. സ്റ്റീലിനേക്കാള്‍ കൂടുതല്‍ ഈടുറപ്പും കോണ്‍ക്രീറ്റിനേക്കാല്‍ കൂടുതല്‍ കംപ്രഷനും നല്‍കുന്ന ഇവ കെട്ടിടനിര്‍മിതിക്ക് ഏറ്റവും അനുയോജ്യമാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് മുള കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മുളയെ മരത്തിന്റെ ഗണത്തില്‍ നിന്നും മാറ്റിക്കൊണ്ട് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ വനനിയമ ഭേദഗതി ബില്‍ പാസാക്കിയതോടെ ഈ മേഖലയിലെ കൃഷി വന്‍തോതില്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്നു. കെട്ടിട നിര്‍മിതികള്‍ക്ക് ഉള്‍പ്പെടെ ഇന്ത്യയില്‍ മുളയുടെ ആവശ്യകത 28 ദശലക്ഷം ടണ്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാലിന്യ നിര്‍മാര്‍ജ്ജനത്തിനൊപ്പം ഈടുറപ്പുള്ള കെട്ടിടം

512 സ്‌ക്വയര്‍ ഫീറ്റില്‍ കെപിഎച്ച്പി കോളനിയിലെ പബ്ലിക് പാര്‍ക്കില്‍ നിര്‍മിച്ചിരിക്കുന്ന ഓഫീസ് കെട്ടിടം പൂര്‍ണമായും അഗ്നിബാധ ഏല്‍ക്കാത്ത വിധത്തിലുള്ളതാണ്. ഒപ്പം തന്ന വാട്ടര്‍ പ്രൂഫുമാണ്. പോളിത്തീന്‍ ബാഗുകള്‍, പിഇറ്റി ബോട്ടിലുകള്‍, മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ റീസൈക്കിള്‍ ചെയ്തുണ്ടാക്കിയ റൂഫിംഗ് ഷീറ്റുകളും ടൈലുകളുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി മുള നിര്‍മിതികളില്‍ വിജയം കണ്ടതിനു ശേഷമാണ് റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ റൂഫിംഗ് ഷീറ്റ്, ടൈലുകളില്‍ പരീക്ഷണം നടത്തിയത്. മുളകള്‍ക്കൊപ്പം റീസൈക്കിള്‍ പ്ലാസ്റ്റിക്കുകള്‍ ചേര്‍ത്ത് കെട്ടിടം നിര്‍മിക്കുന്നത് മാലിന്യ നിര്‍മാര്‍ജ്ജനത്തിനൊപ്പം പരിസ്ഥിതി സൗഹാര്‍ദതയ്ക്കും സഹായകരമാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം- പ്രശാന്ത് പറയുന്നു. 800 കിലോഗ്രാം പ്ലാസ്റ്റിക്ക് റീസൈക്കിള്‍ ചെയ്‌തെടുത്ത റൂഫിംഗ് ഷീറ്റാണ് കെട്ടിടത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ തന്നെ തറയില്‍ പാകിയിരിക്കുന്ന ടൈലുകള്‍ക്കായി നാലര ലക്ഷം പോളിത്തീന്‍ ബാഗുകള്‍ റിസൈക്കിള്‍ ചെയ്തിരുന്നതായി പ്രശാന്ത് ചൂണ്ടിക്കാട്ടി.

പരിസ്ഥിതിക്കിണങ്ങിയ വേറിട്ട നിര്‍മിതികള്‍

മുളയില്‍ തീര്‍ത്ത വീടുകളാണ് ഈ സംരംഭത്തിന്റെ ഹൈലൈറ്റ്. എന്നിരുന്നാലും പ്ലാസ്റ്റിക്കുകളും ഉപയോഗശൂന്യമായ ടയറുകളും മറ്റും ചേര്‍ത്ത് ഫര്‍ണിച്ചറുകളും മതിലുകളും ഇവര്‍ നിര്‍മിക്കുന്നുണ്ട്. പ്ലാസ്റ്റിക് ബോട്ടിലുകളില്‍ ക്രിസ്മസ് ട്രീ, സൈക്കിള്‍ റീസൈക്കിളിംഗിന് വിധേയമാക്കി കസേരകളും ടീപ്പോകളും, പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ടുള്ള മതില്‍ നിര്‍മാണം, കെട്ടിട നിര്‍മാണം എന്നിങ്ങനെ നീളുന്നു ഈ സംരംഭത്തിലെ വേറിട്ട നിര്‍മിതികള്‍.

Comments

comments

Categories: Life
Tags: Bamboo