ഇന്ധനവില കുറഞ്ഞു, കുറച്ചത് ഒരു പൈസ!

ഇന്ധനവില കുറഞ്ഞു, കുറച്ചത് ഒരു പൈസ!

ന്യൂഡെല്‍ഹി: വര്‍ധിച്ചുവരുന്ന ഇന്ധനവില കുറഞ്ഞതായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജനങ്ങള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നെങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത കുറച്ചത് ഒരു പൈസയാണെന്നതാണ്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രാവിലെ തങ്ങളുടെ വെബ്‌സൈറ്റില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 60 പൈസയും 59 പൈസയും കുറഞ്ഞതായി കാണിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് കുറച്ചത് ഒരു പൈസയാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നും അറിയിപ്പ് ഉണ്ടായത്.

കര്‍ണാടക തെരഞ്ഞെടുപ്പിനു ശേഷം 16 ദിവസം തുടര്‍ച്ചയായി പെട്രോളിനും ഡീസലിനും വില എണ്ണക്കമ്പനികള്‍ കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. തുടര്‍ച്ചയായി പെട്രോളിനും ഡീസലിനും യഥാക്രമം 3.80 രൂപയും 3.38 രൂപയുമാണ് കൂട്ടിയത്. കഴിഞ്ഞദിവസം പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് കൂടിയത്.

ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തിയെങ്കിലും എണ്ണവില ദിനംപ്രതി വര്‍ധിപ്പിക്കുകയായിരുന്നു.

 

 

Comments

comments

Categories: FK News, Slider
Tags: diesel, petrol, price