കേരളത്തില്‍ ജൂണ്‍ 1 മുതല്‍ ഇന്ധനവില കുറയും

കേരളത്തില്‍ ജൂണ്‍ 1 മുതല്‍ ഇന്ധനവില കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില്‍പ്പനയില്‍ ഈടാക്കുന്ന അധികനികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നികുതി ഇളവ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ വര്‍ധിച്ചു വരുന്ന ഇന്ധനവിലയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നേരിയ ആശ്വാസമുണ്ടാകും. ഇന്ധനവിലയില്‍ ഒരു രൂപയുടെ കുറവ് വരുത്താനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി ഒഴിവാക്കാനുള്ള നിര്‍ദേശം ധനകാര്യ വകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം.

 

Comments

comments