നിപ വൈറസ് ബാധ: മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ ആറിന്

നിപ വൈറസ് ബാധ:  മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ ആറിന്

 

മലപ്പുറം: നിപ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ ആറിനാണ് തുറക്കുകയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ ഒന്നില്‍ നിന്നും അഞ്ചിലേക്ക് നീട്ടിയിരുന്നു. എന്നാല്‍ മലപ്പുറത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ ജില്ലയിലെ അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ അടക്കം ജൂണ്‍ ആറിനേ തുറക്കാവൂ എന്ന് ഉത്തരവ് നല്‍കിയിരിക്കുകയാണ്.

എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദ് ചെയ്തിട്ടുണ്ട്. നിപ വൈറസ് പനി കൂടുതല്‍ ശക്തിപ്പെടുകയാണെങ്കില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനിയും വൈകുമെന്നും അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്ക് പൊതുപരിപാടികളും, ഇഫ്താറുകളും, രോഗീ സന്ദര്‍ശനവും പരമാവധി ഒഴിവാക്കണമെന്ന് ജനങ്ങളോട് ഡിഎംഒ ഡോ. സക്കീന നിര്‍ദേശിച്ചു.

അതേസമയം, നിപ വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായതിന്റെ പേരില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കായി സൗജന്യ റേഷന്‍ എത്തിക്കാന്‍ തീരുമാനമായി. നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ , സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള യോഗത്തിലാണ് തീരുമാനം.

 

Comments

comments

Categories: FK News, Slider