നിപാ വൈറസ് ഭീതി: കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ യുഎഇയില്‍ നിരോധിച്ചു

നിപാ വൈറസ് ഭീതി: കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ യുഎഇയില്‍ നിരോധിച്ചു

ദുബായ്: നിപ വൈറസ്  പടര്‍ന്നതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ഇറക്കുമതി യുഎഇ നിരോധിച്ചു. അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി, മുന്‍സിപാലിറ്റികള്‍ ഉള്‍പ്പടെയുള്ള പ്രാദേശിക കേന്ദ്രങ്ങള്‍ക്ക് അധികൃതര്‍ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എല്ലാ ഉത്പന്നങ്ങളുടെ കയറ്റുമതി ഇറക്കുമതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വൈറസിന്റെ ഉറവിടം വവ്വാലുകള്‍ ആണെന്ന് ആരോഗ്യ മന്ത്രാലയം സംശയിക്കുന്നതിനെ തുടര്‍ന്നാണിത്. ഈ ആഴ്ച കേരളത്തില്‍ 116 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതുവരെ വൈറസ് ബാധയേറ്റ് 16 പേരാണ് മരണപ്പെട്ടത്. രണ്ടു പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. വൈറസ് ബാധയ്ക്ക് വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഇത് ശരീര ദ്രാവകത്തിലൂടെ പെട്ടന്ന് വ്യാപിക്കുന്നവയാണെന്നും ലോകാരോഗ്യ സംഘന വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കരുതലുകളുടെ മുന്നോടിയായാണ് യുഎഇയുടെ ഈ നടപടി. കേരളത്തിലേക്കുള്ള യാത്ര പരാമവധി കുറയ്ക്കാനും മന്ത്രാലയം ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ നിന്നും മാംസത്തിനും മറ്റുമായി മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതും  നിരോധിച്ചിട്ടുണ്ട്.

 

Comments

comments

Categories: Arabia, FK News, Health, Slider
Tags: Nipah Virus, UAE