ഡിജിറ്റല്‍ ബാങ്കിംഗ്: 18 ശതമാനം ഇന്ത്യക്കാര്‍ തട്ടിപ്പിനിരയാകുന്നതായി സര്‍വെ

ഡിജിറ്റല്‍ ബാങ്കിംഗ്: 18 ശതമാനം ഇന്ത്യക്കാര്‍ തട്ടിപ്പിനിരയാകുന്നതായി സര്‍വെ

ഡിജിറ്റല്‍ ബാങ്കിംഗിന്റെ ഉപയോഗം ഉപഭോക്താക്കള്‍ക്കിടയില്‍ കൂടിവരികയാണ്. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ അനായാസം പണമിടപാടുകളും മറ്റ് ബാങ്ക് സൗകര്യങ്ങളും ഡിജിറ്റലായി എളുപ്പത്തില്‍ നടത്താമെന്നുള്ളത് കൊണ്ട് ഡിജിറ്റല്‍ ബാങ്കിംഗ് നടത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്. ഡിജിറ്റല്‍ ബാങ്ക് ഉപഭോക്താക്കള്‍ വലിയ തോതില്‍ തട്ടിപ്പിനിരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പണമിടപാട് കമ്പനിയായ എഫ്‌ഐഎസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

പല രാജ്യങ്ങളിലായി നടത്തിയ സര്‍വെയില്‍ 18 ശതമാനത്തോളം ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ ബാങ്കിംഗിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനിരയാകുന്നതായി കണ്ടെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് മറ്റ് രാജ്യങ്ങളിലുള്ളതിനേക്കാള്‍ ഇന്ത്യയില്‍ നിരവധി പേര്‍ തട്ടിപ്പിനിരയായതായി എഫ്‌ഐഎസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഉപഭോക്താക്കളുടെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വെ നടത്തിയതില്‍ 27 വയസ്സ് മുതല്‍ 37 വയസ്സ് വരെയുള്ളവരെയാണ് ഡിജിറ്റല്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ കൂടുതലായി ബാധിക്കുക. ഡിജിറ്റല്‍ ബാങ്കിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരില്‍ അധികവും ഈ പ്രായക്കാര്‍ക്കിടയിലുള്ളവരാണ്. അതുകൊണ്ട് തന്നെ വേഗത്തില്‍ തട്ടിപ്പിനിരയാകുന്നതും ഇവര്‍ തന്നെയാണ്. ഈ പ്രായക്കാര്‍ക്കിടയില്‍ നാലില്‍ ഒരാള്‍ തട്ടിപ്പിനിരയായതായി വെളിപ്പെടുത്തുന്നു.

ഇന്ത്യയെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ജര്‍മ്മനിയില്‍ വെറും ആറ് ശതമാനം പേര്‍ മാത്രമാണ് തട്ടിപ്പിനിരയാകുന്നത്. യുകെയില്‍ എട്ട് ശതമാനം പേര്‍ തട്ടിപ്പിനിരയാകുന്നതായി സര്‍വെയില്‍ കണ്ടെത്തി.

 

 

Comments

comments