ഇന്ന് മുതല്‍ 48 മണിക്കൂര്‍ ബാങ്ക് സമരം

ഇന്ന് മുതല്‍ 48 മണിക്കൂര്‍ ബാങ്ക് സമരം

ചെന്നൈ: രാജ്യത്തെ പൊതു,സ്വകാര്യ മേഖലകളിലെ പത്ത് ലക്ഷത്തിലധികം ബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു. വേതന വര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന ഇന്ത്യന്‍ ബാങ്ക് അസോസിയേഷനു (ഐബിഎ) മായി നടത്തിയ അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്.ഇന്ന് രാവിലെ ആറു മുതല്‍ ജൂണ്‍ ഒന്നിന് രാവിലെ ആറു വരെ തുടര്‍ച്ചയായി 48 മണിക്കൂറാണു ബാങ്ക് പണിമുടക്ക്.
ചര്‍ച്ചയില്‍ രണ്ട് ശതമാനം വേതന വര്‍ധനവാണ് ഐബിഎ മുന്നോട്ട് വച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എഐബിഇഎ) നിലപാട്. ബാങ്കിംഗ് മേഖലയിലെ ഒന്‍പതോളം യൂണിയനുകളെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ(യുഎഫ്ബിയു) നേതൃത്വത്തിലാണ് രാജ്യവ്യാപക പണിമുടക്ക് നടക്കുന്നത്. നിലവിലുള്ള വേതനകരാറിന്റെ കാലാവധി 2017 ഒക്‌റ്റോബറിലാണ് അവസാനിച്ചത്. ഇതിന് ശേഷം കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ വേതനം പുതുക്കല്‍ നടന്നിട്ടില്ല.

Comments

comments

Categories: Slider, Top Stories
Tags: bank strike