ബാങ്ക് പണിമുടക്കും; എടിഎം കാലിയാകും

ബാങ്ക് പണിമുടക്കും; എടിഎം കാലിയാകും

മുംബൈ: രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത ബാങ്ക് പണിമുടക്ക് തുടങ്ങി. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ഇന്നും നാളെയുമാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.

ബാങ്കിന്റെ എല്ലാ മേഖലകളെയും പണിമുടക്ക് ബാധിക്കും. എടിഎമ്മിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായേക്കും. രണ്ട് ദിവസങ്ങളില്‍ പണിമുടക്ക് നടക്കുന്നതിനാല്‍ രാജ്യവ്യാപകമായി എടിഎമ്മുകള്‍ കാലിയാകും.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 21 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 10 ലക്ഷത്തോളം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘടന അറിയിച്ചു.

സ്വകാര്യ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Tags: Bank, strike